നാസിക്: മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ മൾട്ടി പർപ്പസ് വെഹിക്കിൾ (എംപിവി) മറാസോ വിപണിയിൽ അവതരിപ്പിച്ചു. മഹാരാഷ്ട്ര നാസികിലെ നിർമാണ യൂണിറ്റിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്കയും ചേർന്നാണ് പുതിയ വാഹനം അവതരിപ്പിച്ചത്. മഹീന്ദ്ര ഓട്ടോമോട്ടീവ് നോർത്ത് അമേരിക്കയുടെയും മഹീന്ദ്ര റിസർച്ച് വാലിയുടെയും സംയുക്ത സഹകരണത്തിൽനിന്നുള്ള ഉത്പന്നമാണ് മറാസോ എന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു.
ഇറ്റാലിയൻ ഡിസൈനിംഗ് കമ്പനിയായ പിനിൻഫരീനയാണ് മറാസോ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്രാവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഡിസൈനാണ് മറാസോയുടെ പ്രത്യേകത.
1.5 ലിറ്റർ 4 സിലിണ്ടർ ഡി15 ഡീസൽ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. വില: 9.99 ലക്ഷം രൂപ മുതൽ (എക്സ് ഷോറൂം).