ആഴ്ചകളായി നീണ്ടുനിന്ന മൂക്കടപ്പിന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ മൂക്കിൽ നിന്ന് കണ്ടെടുത്തത് നൂറിലധികം പുഴുക്കളെ. മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതോടെയാണ് 59കാരി ഡോക്ടറുടെ അടുത്തെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ നിന്ന് നൂറ് കണക്കിന് പുഴുക്കളെ കണ്ടെത്തിയത്. വടക്കൻ തായ്ലൻഡിലെ ചിയാങ് മായ് പ്രവിശ്യയിലാണ് സംഭവം.
സ്ത്രീയുടെ മൂക്കിൽ എൻഡോസ്കോപ്പി പരിശോധന നടത്തിയപ്പോൾ പുഴുക്കൾ നിറഞ്ഞിരിക്കുന്നത് കണ്ടു. പിന്നാലെ ഇവയെ മുഴുവൻ നീക്കം ചെയ്തു. പൂർണമായും പുഴുക്കളെ നീക്കം ചെയ്തതോടെ സ്ത്രീയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.