ജങ്ക് ഫുഡിനോടുള്ള താത്പര്യവും ആസക്തിയും കൂടിക്കൂടി വരുന്ന ഒരു കാലത്താണ് നാമിന്ന് ജീവിക്കുന്നത്. സമയലാഭത്തിനുവേണ്ടിയും രുചികരവും വ്യത്യസ്തവുമായ ഭക്ഷണം കഴിക്കുന്നതിനുവേണ്ടിയുമാണ് പുറത്തുനിന്നും ഭക്ഷണം വാങ്ങുന്നതിനും കഴിക്കുന്നതിനും ആളുകള്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. ഇത്തരം ചില ലാഭങ്ങള്‍ക്കുവേണ്ടി ജങ്ക് ഫുഡിനെ ആശ്രയിക്കുന്നവര്‍ ലോകത്തെല്ലായിടത്തുമുണ്ട്. ജങ്ക് ഫുഡുകളുടെ ദൂഷ്യവശങ്ങളേക്കുറിച്ച് എല്ലാവര്ക്കും അറിവുള്ളതാണെങ്കിലും അതിനോട് നോ പറയാന്‍ പറ്റാത്തവരാണധികവും.
സിംഗപൂര്‍ സ്വദേശിനിയായ നൂര്‍ നസേറയും ഇക്കാര്യത്തില്‍ വ്യത്യസ്തയല്ല. ബര്‍ഗര്‍ കഴിക്കണമെന്ന ആഗ്രഹം കലശലായപ്പോള്‍ ഭര്‍തൃപിതാവ് മുഖേന നസേറ അടുത്തുള്ള ഫുഡ് സ്റ്റാളില്‍ നിന്നും നാല് ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തു.
ഓര്‍ഡര്‍ ചെയ്തതനുസരിച്ച് വീട്ടിലെത്തിയ ബര്‍ഗര്‍ തുറന്നുനോക്കിയപ്പോള്‍ യുവതി ഞെട്ടി. ‘രുചി’ കൂട്ടാന്‍ ബര്‍ഗറിനൊപ്പം പുഴുക്കളും. ഒന്നും രണ്ടുമല്ല, നൂറുകണക്കിനെണ്ണം. ബര്‍ഗറിനൊപ്പം തനിക്ക് ലഭിച്ച ‘അതിഥി’കളുടെ വീഡിയോ യുവതി സുഹൃത്തുക്കളെ കാണിക്കാന്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ഞൊടിയിടയില്‍ വീഡിയോ വൈറലാവുകയും ചെയ്തു. കണ്ടാല്‍ ആരിലും മനംപുരട്ടല്‍ ഉണ്ടാക്കുന്ന വീഡിയോ ഇതിനകം 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ബര്‍ഗര്‍ നല്കിയ ഫുഡ് സ്റ്റാളിനെതിരെ സിംഗപൂര്‍ എന്‍വയര്‍മെന്റ് ഏജന്‍സിക്ക് പരാതി നല്കാന് തീരുമാനിച്ചിരിക്കുകയാണ് യുവതി. അതിനാല്‍ ജങ്ക് ഫുഡ് പ്രിയരോട് ഒരഭ്യര്‍ത്ഥന. പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നതൊക്കെ ശരി തന്നെ. പക്ഷേ അക്കൂട്ടത്തില്‍ അവയുടെ ഗുണമേന്മയും ശുദ്ധതയും ഉറപ്പുവരുത്തേണ്ട കടമയും നമ്മുടേതു തന്നെയാണ് എന്നത് മറക്കാതിരിക്കാം.