കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. കറിവച്ചും സൂപ്പിലിട്ടുമൊക്കെ നമ്മൾ കൂൺ കഴിക്കാറുണ്ട്. സമീപ കാലത്തായി സോഷ്യൽ മീഡിയയിൽ മാജിക് മഷ്റൂമിനെ കുറിച്ചുള്ള വാർത്തകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പേരുകേൾക്കാൻ അടിപൊളി ആണെങ്കിലും ഇത് കറിവച്ചു കഴിക്കുന്ന കൂണുകളല്ല. വളരെയേറെ അപകടകാരികളായ ഒരുതരം ലഹരിമരുന്നാണ് മാജിക് മഷ്റൂമുകൾ. സൈലോസിബിന്‍ എന്നാണ് ഇതിന്റെ യഥാർഥ പേര്.
വിഷാദരോഗത്തിന് അടിമയായ ഒരു യുവാവ് മാജിക് മഷ്റൂം കളിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇന്ന് ചർച്ചയാകുന്നത്. നാല് മുതൽ അഞ്ച് എണ്ണം വരെ ഉണങ്ങിയ സൈലോസിബിനാണ് ഇയാൾ കഴിച്ചത്.
ഇതിനു പിന്നാലെ യുവാവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടാവുകയും മുറിയിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് തന്റെ ജനനേന്ദ്രിയം കഷ്ണങ്ങളായി മുറിച്ച് നീക്കുകയും ചെയ്തു. നീക്കം ചെയ്ത ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ഐസ് നിറച്ച പാത്രത്തിലാക്കി. അതുമായി ഇയാൾ പുറത്തേക്കിറങ്ങി നടന്നു. ഇത് കണ്ടുവന്ന വഴിപോക്കൻ യുവാവിനെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും അപകടം നടന്ന് അഞ്ച് മണിക്കൂറായി.
യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജനനേന്ദ്രിയത്തിന്റെ ഏകദേശം രണ്ട് സെന്റീമീറ്റർ പെനൈൽ ഷാഫ്റ്റും അഗ്രഭാഗവും മാത്രമേ ഡോക്ടർമാര്‍ക്ക് തുന്നിച്ചേർക്കാൻ സാധിച്ചുള്ളൂ. ശസ്ത്രക്രിയയ്ക്ക് ശേഷവും മനോവിഭ്രാന്തി കാട്ടിയ യുവാവിനെ സൈക്യാട്രിക് വാർഡിലേക്ക് മാറ്റി. ഇപ്പോള്‍ യുവാവ് സുഖം പ്രാപിച്ച് വരികയാണ്.