ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരന്പരയിൽ വിരാട് കോഹ്ലിയും സംഘവും ജയിംസ് ആൻഡേഴ്സണെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചാവും കളിഗതിയെന്ന് ഓസ്ട്രേലിയൻ മുൻ പേസ് ബൗളർ ഗ്ലെൻ മഗ്രാത്ത്.
ആൻഡേഴ്സന്റെ സ്വിംഗും പേസും നിറഞ്ഞ പന്തുകൾ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഫലപ്രദമായി നേരിട്ടാൽ മാത്രമേ കാര്യങ്ങൾ സന്ദർശകർക്ക് അനുകൂലമാകൂ. ബൗളർമാർ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഇന്ത്യയുടെ ശക്തി ബാറ്റിംഗ് ആണ്.
ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും പരിക്കാണെന്ന വാർത്ത പുറത്തുവന്നസ്ഥിതിക്ക് ഇന്ത്യൻ ബൗളിംഗ് ലൈനപ്പ് എന്താകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. ഏകദിന, ട്വന്റി-20 പരന്പരകളിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആത്മവിശ്വസത്തോടെ ടെസ്റ്റ് പരന്പരയ്ക്ക് ഇറങ്ങാമെന്നും മഗ്രാത്ത് പറഞ്ഞു.