എംടിയുടെ തിരക്കഥയിലൊരുങ്ങുന്ന രണ്ടാമൂഴം സിനിമയാകുന്നത് അനിശ്ചിതത്വത്തിലായിരിക്കെ ബോളിവുഡിൽ നിന്നും മഹാഭാരതമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. 1000 കോടി മുടക്കിൽ റിലയൻസ് ഉടമ മുകേഷ് അംബാനി നിർമിക്കുന്ന ചിത്രത്തിൽ കൃഷ്ണനായി ബിഗ് സ്ക്രീനിൽ എത്തുന്നത് ആമിർഖാനാണെന്നാണ് അറിയാൻ സാധിക്കുന്നത്.
ദ്രൗപതിയായി ദീപിക പദുക്കോണും അർജുനനായി തെലുങ്ക് നടൻ പ്രഭാസും എത്തുന്നമെന്ന് സൂചനകളുണ്ടെങ്കിലും ഇതിനെ പറ്റി ഒൗദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ആരും നടത്തിയിട്ടില്ല.
ഏഴു ഭാഗങ്ങളിലായി പുറത്തുവിടുന്ന സിനിമയുടെ ഓരോ ഭാഗവും ഏഴുപേരാണ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്.