ബോളിവുഡിലൊരുങ്ങുന്ന മഹാഭാരതത്തിൽ കൃഷ്ണനെ അവതരിപ്പിക്കുന്നത് ആമിർഖാനെന്ന് സ്ഥിരീകരിച്ച് ഷാരൂഖ് ഖാൻ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം സിനിമയിലെ ആമിർഖാന്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഏഴു ഭാഗങ്ങളായി വെബ്സീരിസായാണ് മഹാഭാരതം എത്തുന്നത്.
അഞ്ജും രാജബാലി തിരക്കഥ രചിക്കുന്ന മഹഭാരതം 1000 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ബഹീരാകാശ സഞ്ചാരി രാകേഷ് ശർമയുടെ ജീവിതം പറയുന്ന സിനിമയുടെ തിരക്കിലാണ് ആമിർ ഖാൻ ഇപ്പോൾ.