എം.ടി. വാസുദേവൻ നായർ രചിച്ച രണ്ടാമൂഴം സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്നും എന്നാൽ ഇതിഹാസമായ മഹാഭാരതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും നിർമാതാവ് ബി.ആർ.ഷെട്ടി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എം.ടിയുടെ തിരക്കഥയുമായി ശ്രീകുമാർ മേനോൻ സമീപിച്ചപ്പോൾ ഞാൻ നിർമാണം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ എം.ടിയും ശ്രീകുമാർ മേനോനും തമ്മിൽ തർക്കമുണ്ടായി. ഇന്ത്യൻ സംസ്ക്കാരത്തിന്റെ പൗരാണിക ഇതിഹാസമായ മഹാഭാരതം സിനിമയായി കാണാൻ ആഗ്രഹമുണ്ട്. അത് എല്ലാ ഭാഷകളിലും അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദിയിലെ “പത്മാവത്’ പോലെ ഒരു സിനിമയല്ല ലക്ഷ്യം. നല്ല ഒരു തിരക്കഥയ്ക്കായി മാതാ അമൃതാനന്ദമയി, സദ്ഗുരു എന്നിവരുമായി ചർച്ചയും നടത്തി. മഹാഭാരതം സിനിമയാക്കുക തന്നെ ചെയ്യുമെന്നും ബി.ആർ. ഷെട്ടി പറഞ്ഞു.