മ​ഹാ​ഭാ​ര​ത​ത്തി​ൽ ദ്രൗ​പ​ദി ആ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് ജൂ​ഹി ചൗ​ള​യെ…!

രാ​ജ്യം ലോ​ക്ക്ഡൗ​ണി​ലാ​യ​തോ​ടെ ജ​ന​ങ്ങ​ളെ വീ​ട്ടി​ൽ ത​ന്നെ ഇ​രു​ത്താ​നു​ള്ള മാ​ർ​ഗ​മെ​ന്നോ​ണം ഇ​തി​ഹാ​സ​പ​ര​ന്പ​ര​ക​ളെ കേ​ന്ദ്ര​സ​ർ​ക്കാ​ർ വീ​ണ്ട ും പു​നഃ​സം​പ്രേ​ക്ഷ​ണ​ത്തി​ന് എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്.

മ​ഹാ​ഭാ​ര​ത​വും രാ​മാ​യ​ണ​വു​മൊ​ക്കെ ഇ​ന്ന​ത്തെ ത​ല​മു​റ​യി​ലു​ള്ള​വ​ർ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​ണ്. ബി.​ആ​ർ ചോ​പ്ര​യു​ടെ മ​ഹാ​ഭാ​ര​ത​ത്തി​ൽ ശ്രീ​കൃ​ഷ​ണ​ന്‍റെ വേ​ഷ​ത്തി​ൽ എ​ത്തി​യ​ത് നി​തീ​ഷ് ഭ​ര​ദ്വാ​ജാ​ണ്.

മ​ഹാ​ഭാ​ര​ത​ത്തി​ലെ കൃ​ഷ്ണ വേ​ഷ​ത്തി​ലേ​ക്ക് വി​ധി പോ​ലെ എ​ത്തി​യ​തി​നെ കു​റി​ച്ച് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മ​ന​സ് തു​റ​ക്കു​ക​യാ​ണ് നി​തീ​ഷ് ഭ​ര​ദ്വാ​ജ്. മ​റാ​ത്തി, ഹി​ന്ദി നാ​ട​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ത്താ​ണ് മ​ഹാ​ഭാ​ര​ത്തി​ൽ അ​വ​സ​രം വ​ന്ന​ത്. ആ​ദ്യം വി​ദു​ര​രു​ടെ റോ​ളി​ലേ​ക്കാ​ണ് വി​ളി​ച്ച​ത്.

പി​ന്നെ ന​കു​ല​നാ​ക്കാ​മെ​ന്നും പ​റ​ഞ്ഞു. പി​ന്നീ​ട് എ​ങ്ങ​നെ​യോ വി​ധി പോ​ലെ ശ്രീ​കൃ​ഷ്ണ​വേ​ഷ​ത്തി​ലെ​ത്തി. ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ള​യ പ​ല​രും മ​ഹാ​ഭാ​ര​ത്തി​ൽ സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യേ​ണ്ട ിയി​രു​ന്ന​താ​ണ്.

ഗോ​വി​ന്ദ​യെ​യാ​ണ് അ​ഭി​മ​ന്യു​വി​ന്‍റെ വേ​ഷ​ത്തി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ​ക്ഷേ സി​നി​മ​യി​ൽ അ​വ​സ​രം വ​ന്ന​തു കൊ​ണ്ട ് അ​ദ്ദേ​ഹം പിന്മാ​റി. ജൂ​ഹി ചൗ​ള​യാ​ണ് ദ്രൗ​പ​ദി ആ​കേ​ണ്ട ിയി​രു​ന്ന​ത്.

ഷൂ​ട്ടിം​ഗ് തു​ട​ങ്ങും മു​ന്പേ അ​മീ​ർ​ഖാ​ൻ ചി​ത്ര​ത്തി​ൽ അ​വ​ർ നാ​യി​ക​യാ​യി. അ​തോ​ടെ രൂ​പ ഗാം​ഗു​ലി​യും ര​മ്യാ​കൃ​ഷ്ണ​നു​മാ​യി അ​വ​സാ​ന പ​ട്ടി​ക​യി​ൽ. രൂ​പ​യു​ടെ ഹി​ന്ദി ര​മ്യ​യു​ടെ ഹി​ന്ദി​യേ​ക്കാ​ൾ ന​ന്നാ​യി​രു​ന്ന​തി​നാ​ൽ അ​വ​ർ​ക്ക് ന​റു​ക്കു വീ​ണു- നി​തീ​ഷ് ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment