മാഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ ഈ മാസം 30 വരെ അടച്ചിട്ട സാഹചര്യത്തിൽ അനധികൃത മദ്യവിൽപ്പന തടയുന്നതിന് മാഹി റവന്യു വകുപ്പ് അധികൃതർ പ്രദേശത്തെ മദ്യശാലകൾ പൂട്ടി സീൽ ചെയ്തു.
മദ്യ ഗോഡൗണുകളും പൂട്ടി സീൽ ചെയ്തു. മാഹി ടൗൺ ബാറുൾപ്പെടെ 64 മദ്യവിൽപ്പന ശാലകളാണ് പൂട്ടി സീൽ ചെയ്തത്.
മാഹി ഡെപ്യൂട്ടി തഹസിൽദാർ എം. സെന്തിൽകുമാർ, റവന്യു ഇൻസ്പെക്ടർ പി. അനീഷ് കുമാർ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമെത്തിയാണ് സീൽ ചെയ്തതത്.
കേരളത്തിൽ മദ്യശാലകൾ അടച്ചതിനാൽ ഇന്നലെ രാവിലെ മുതൽ തൊട്ടടുത്ത ജില്ലകളിൽ നിന്ന് ആളുകൾ മദ്യം വാങ്ങുവാൻ കൂട്ടമായി മാഹിയിൽ എത്തിയിരുന്നു. എന്നാൽ, പോലീസ് ഇവരെ തിരിച്ചയച്ചു.