പ്ര​മോ​ദ് വെ​ങ്കി​ടേ​ഷ് മ​ഹാ​ജ​ൻ! ബി​ജെ​പി​യു​ടെ ര​ണ്ടാം നി​ര നേ​താ​വ്; ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ൽ ബി​ജെ​പി​യു​ടെ അ​തി​ശ​ക്ത​നാ​യ നേ​താ​വാ​യി വ​ള​ർ​ന്നു​വ​രു​മ്പോഴായി​രു​ന്നു ആ ​ദു​ര​ന്തം…

പ്ര​മോ​ദ് മ​ഹാ​ജ​ൻ കൊ​ല്ല​പ്പെ​ട്ടു! ആ​ദ്യം പ​ല​ർ​ക്കും ആ ​വാ​ർ​ത്ത വി​ശ്വ​സി​ക്കാ​നാ​യി​ല്ല. രാ​ഷ്‌​ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ ന​ടു​ക്കം പ​ക​ർ​ന്ന വാ​ർ​ത്ത. അ​നു​യാ​യി​ക​ൾ ത​ക​ർ​ന്നു​പോ​യി, ചി​ല​ർ പൊ​ട്ടി​ക്ക​ര​ഞ്ഞു… മും​ബൈ​യി​ലെ ത​ന്‍റെ വ​സ​തി​യി​ലാ​ണ് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ട​ത് എ​ന്നു കേ​ട്ട​തോ​ടെ ഏ​തെ​ങ്കി​ലും അ​ധോ​ലോ​ക സം​ഘ​ത്തി​ന്‍റെ പ​ക​പോ​ക്ക​ലാ​ണോ​യെ​ന്നു പ​ല​രും സം​ശ​യി​ച്ചു.

എ​ന്നാ​ൽ, വെ​ടി​യു​തി​ർ​ത്ത ആ​ളെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ആ​ദ്യ​ത്തെ ന​ടു​ക്കം അ​തി​നേ​ക്കാ​ൾ വ​ലി​യ ഞെ​ട്ട​ലി​നു വ​ഴി​മാ​റി.

അ​സൂ​യ​പ്പെ​ടു​ത്തു​ന്ന വ​ള​ർ​ച്ച

പ്ര​മോ​ദ് വെ​ങ്കി​ടേ​ഷ് മ​ഹാ​ജ​ൻ… അ​താ​യി​രു​ന്നു പ്ര​മോ​ദ് മ​ഹാ​ജ​ന്‍റെ മു​ഴു​വ​ൻ പേ​ര്. മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ​നി​ന്നു ദേ​ശീ​യ രാ​ഷ്‌‌​ട്രീ​യ​ത്തി​ലേ​ക്കു അ​തി​വേ​ഗം വ​ള​ർ​ന്നു​ക​യ​റി​യ അ​തി​കാ​യ​ൻ. ബി​ജെ​പി​യു​ടെ ര​ണ്ടാം നി​ര നേ​താ​വ് ആ​യി​രു​ന്നു പ്ര​മോ​ദ് മ​ഹാ​ജ​നെ​ങ്കി​ലും സ്വാ​ധീ​ന​വും പെ​രു​മ​യും മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റ​വും ശ​ക്ത​മാ​യി​രു​ന്നു.

രാ​ജ്യ​സ​ഭ അം​ഗ​മാ​യും ലോ​ക്സ​ഭ അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു. മും​ബൈ- നോ​ർ​ത്ത് ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു ലോ​ക്സ​ഭ​യി​ലേ​ക്ക് ര​ണ്ടു​ത​വ​ണ മ​ത്സ​രി​ച്ചു. 1996ൽ ​വി​ജ​യി​ച്ചു.

1998ൽ ​പ​രാ​ജ​യ​പ്പെ​ട്ടു. 1996ൽ 13 ​ദി​വ​സം ആ​യു​സു​ണ്ടാ​യി​രു​ന്നു വാ​ജ്പേ​യി സ​ർ​ക്കാ​രി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി. തു​ട​ർ​ന്നു​വ​ന്ന വാ​ജ്പേ​യി സ​ർ​ക്കാ​രി​ൽ പാ​ർ​ല​മെ​ന്‍റ​റി, ജ​ല​വി​ഭ​വ വ​കു​പ്പ്, വാ​ർ​ത്താ സം​പ്രേ​ഷ​ണ മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റു.

പാ​ർ​ല​മെ​ന്‍റ​റി മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം മി​ക​വു കാ​ണി​ച്ചു. ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ൽ ബി​ജെ​പി​യു​ടെ അ​തി​ശ​ക്ത​നാ​യ നേ​താ​വാ​യി വ​ള​ർ​ന്നു​വ​രു​ന്പോ​ഴാ​യി​രു​ന്നു ആ ​ദു​ര​ന്തം.

ആ ​ദി​വ​സം…

2006 ഏ​പ്രി​ൽ 22നാ​യി​രു​ന്നു രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച ആ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ബി​ജെ​പി നേ​താ​വ് പ്ര​മോ​ദ് മ​ഹാ​ജ​നു വെ​ടി​യേ​റ്റി​രി​ക്കു​ന്നു എ​ന്ന​തി​നേ​ക്കാ​ൾ സ്വ​ന്തം സ​ഹോ​ദ​ര​നാ​ണ് അ​ദ്ദേ​ഹ​ത്തെ വെ​ടി​വ​ച്ച​തെ​ന്നാ​യി​രു​ന്നു പ​ല​ർ​ക്കും അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നി​യ​ത്.

വെ​ടി​യേ​റ്റ ദി​വ​സം രാ​വി​ലെ പ്ര​മോ​ദ് മ​ഹാ​ജ​ന്‍റെ വീ​ട്ടി​ൽ സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ മ​ഹാ​ജ​നു​മാ​യി കു​ടും​ബ​ത​ർ​ക്കം ന​ട​ന്നു. ഈ ​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​വീ​ൺ മ​ഹാ​ജ​ൻ ത​ന്‍റെ പി​സ്റ്റ​ൽ ഉ​പ​യോ​ഗി​ച്ചു പ്ര​മോ​ദ് മ​ഹാ​ജ​നെ വെ​ടി​വ​ച്ച​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ പ്ര​മോ​ദി​നെ ഹി​ന്ദു​ജാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് 2006 മേ​യ് മൂ​ന്നി​ന് അ​ദ്ദേ​ഹം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

വെ​ടി​വ​യ്പി​നു ശേ​ഷം സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ മ​ഹാ​ജ​ൻ മും​ബൈ​യി​ലെ വോ​ർ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ദീ​ർ​ഘ​കാ​ല​മാ​യ സ​ഹോ​ദ​ര​നു​മാ​യി ഭി​ന്ന​ത​യും ക​ല​ഹ​വും നി​ല​നി​ന്നി​രു​ന്നു​വെ​ന്നും ഈ ​പ​ക​യാ​ണ് ഒ​ടു​വി​ൽ വെ​ടി​വ​യ്പി​ൽ ക​ലാ​ശി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

സ​ഹോ​ദ​ര​ൻ ത​ന്നെ അ​വ​ഗ​ണി​ക്കു​ക​യും നാ​ണം​കെ​ടു​ത്തു​ക​യും തു​ട​ർ​ച്ച​യാ​യി പ​രി​ഗ​ണി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ്ര​വീ​ണി​ന്‍റെ ആ​രോ​പ​ണം.

ഐ.​പി.​സി. 302-ാം വ​കു​പ്പ് പ്ര​കാ​രം പ്ര​വീ​ണി​ന്‍റെ മേ​ൽ കൊ​ല​ക്കു​റ്റം ചു​മ​ത്തി. എ​ന്നാ​ൽ, കോ​ട​തി​യി​ൽ പ്ര​മോ​ദി​നെ താ​ൻ വെ​ടി​വ​ച്ചി​ട്ടി​ല്ലെ​ന്നു പ്ര​വീ​ൺ വാ​ദി​ച്ചു. എ​ന്നാ​ൽ, സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ എ​തി​രാ​യ​തി​നാ​ൽ പ്ര​വീ​ണി​നു ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ല​ഭി​ച്ചു. 2010 മാ​ർ​ച്ച മൂ​ന്നി​നു പ​രോ​ളി​ലി​രി​ക്കെ പ്ര​വീ​ൺ മ​രി​ച്ചു.

ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി

ബാ​ല്യം മു​ത​ൽ​ക്കേ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പ്ര​മോ​ദ് മ​ഹാ​ജ​ൻ. ഒ​രു മ​റാ​ഠി പ​ത്ര​ത്തി​ന്‍റെ സ​ബ് എ​ഡി​റ്റ​ർ ആ​യി​രി​ക്കെ​യാ​ണ് പ്ര​മോ​ദ് മ​ഹാ​ജ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കു തി​രി​യു​ന്ന​ത്.

ഇ​തോ​ടെ 1974ൽ ​ജോ​ലി ഉ​പേ​ക്ഷി​ച്ചു ആ​ർ​എ​സ്എ​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി. പി​ന്നീ​ട് ബി​ജെ​പി​യി​ലേ​ക്ക് എ​ത്തി​പ്പെ​ട്ട പ്ര​മോ​ദ് മ​ഹാ​ജ​ൻ സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടു വ​ള​രെ വേ​ഗം നേ​തൃ​നി​ര​യി​ലേ​ക്ക് എ​ത്ത​പ്പെ​ട്ടു.

ആ​ദ്യം മ​ഹാ​രാ​ഷ്‌‌​ട്ര രാ​ഷ്‌​ട്രീ​യ​ത്തി​ലും നി​റ​ഞ്ഞ അ​ദ്ദേ​ഹം വൈ​കാ​തെ ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ലും മി​ക​വു തെ​ളി​യി​ച്ചു. ഒ​രു​പ​ക്ഷേ, ഇ​ന്ത്യ​യി​ലെ ശ​ക്ത​നാ​യ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി മാ​റേ​ണ്ട പ്ര​മോ​ദ് മ​ഹാ​ജ​ന്‍റെ ജീ​വി​തം പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​ച്ചു.

കൊ​ല​പാ​ത​ക​ത്തി​നു പ്ര​വീ​ൺ പ​റ​ഞ്ഞ കാ​ര​ണ​ങ്ങ​ൾ പ്ര​മോ​ദ് മ​ഹാ​ജ​നെ​പ്പോ​ലെ ഒ​രു മി​ക​ച്ച നേ​താ​വി​ന്‍റെ ജീ​വ​നെ​ടു​ക്കാ​ൻ മാ​ത്രം കാ​ര്യ​മു​ള്ള​താ​ണോ​യെ​ന്ന സം​ശ​യം ഇ​പ്പോ​ഴും ബാ​ക്കി.

Related posts

Leave a Comment