മ​ഹാ​കും​ഭ​മേ​ള​യി​ൽ തി​ര​ക്കി​ൽ​പ്പെ​ട്ട് 15 മ​ര​ണം, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്; അ​മൃ​ത് സ്നാ​ന​ത്തി​നി​ടെ ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ദു​ര​ന്തം

പ്ര​യാ​ഗ്‌​രാ​ജ്(​യു​പി): പ്ര​യാ​ഗ് രാ​ജി​ൽ മ​ഹാ​കും​ഭ​മേ​ള​യ്ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 15 മ​ര​ണം. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. മ​ഹാ​കും​ഭ​മേ​ള​യി​ലെ വി​ശേ​ഷ​ദി​വ​സ​മാ​യ മൗ​നി അ​മാ​വാ​സി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന അ​മൃ​ത് സ്നാ​ന​ത്തി​നി​ടെ ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ദു​ര​ന്തം.

ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്തു ജ​ന​ക്കൂ​ട്ടം മു​ന്നോ​ട്ടു കു​തി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. തി​ര​ക്കി​നി​ടെ ബോ​ധ​ര​ഹി​ത​രാ​യി വീ​ണ​വ​ർ​ക്ക് മ​റ്റു​ള്ള​വ​രു​ടെ ച​വി​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ചെ​ങ്കി​ലും 15 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​ർ കും​ഭ​മേ​ള മൈ​താ​ന​ത്തെ ആ​ശു​പ​ത്രി​യി​ലും ബെ​യ്‌​ലി ആ​ശു​പ​ത്രി​യി​ലും സ്വ​രൂ​പ് റാ​ണി മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​യി ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​സ്ഥ​ല​ത്ത് ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ബാ​ഗു​ക​ളും വ​സ്ത്ര​ങ്ങ​ളും ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്. ഒ​ട്ടേ​റെ​പ്പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

കും​ഭ​മേ​ള​യി​ലെ വി​ശേ​ഷ​ദി​ന​ത്തി​ൽ ഒ​രു കോ​ടി​യോ​ളം പേ​ർ എ​ത്തി​യി​രു​ന്ന​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്.അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു തു​ട​ർ​സ്നാ​നം നി​ർ​ത്തി​വ​ച്ചു. സം​ഗ​മ​ത്തി​ൽ മു​ങ്ങി​ക്കു​ളി​ച്ച​ശേ​ഷം സ്ഥ​ലം ഒ​ഴി​യ​ണ​മെ​ന്ന് ഭ​ക്ത​രോ​ട് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. കും​ഭ​മേ​ള​യി​ലെ സാ​ഹ​ച​ര്യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ല​യി​രു​ത്തി.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ബ​ന്ധ​പ്പെ​ട്ട അ​ദ്ദേ​ഹം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ചി​കി​ത്സ​യും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment