മഹാകുംഭ് നഗർ (ഉത്തർപ്രദേശ്): ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിലാണ് 52കാരിയായ മമത ആത്മീയജീവിതത്തിനു തുടക്കമിട്ടത്. ലൗകിക ജീവിതം ഉപേക്ഷിച്ച അവർ ‘മായി മംമ്താ നന്ദ് ഗിരി’ എന്ന പുതിയ പേരും സ്വീകരിച്ചു.
23 വർഷം മുമ്പ് കുപ്പോളി ആശ്രമത്തിലെ ഗുരു ശ്രീ ചൈതന്യ ഗഗൻ ഗിരിയിൽനിന്നു ദീക്ഷ സ്വീകരിച്ച താൻ ഇപ്പോൾ പൂർണസന്യാസത്തോടെ പുതിയ ജീവിതത്തിലേക്കു പ്രവേശിക്കുകയാണെന്നു താരം പറഞ്ഞു.