ഷഹീൻ സിദ്ദിഖ്, ലാൽ ജോസ്, ഉണ്ണി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ എന്ന ചിത്രം മേയ് ഒന്നിന് പ്രദർശനത്തിനെത്തുന്നു.
അബു വളയംകുളം, നാദി ബക്കർ, ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ, രജനി എടപ്പാൾ, അഷ്റഫ് പവർസ്റ്റോൺ എന്നിവരാണ് മറ്റു താരങ്ങൾ. ഐമാക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ഹാരിസ് കെ.ടി, ഡോ. അർജുൻ പരമേശ്വർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിവേക് വസന്തലക്ഷ്മി നിർവഹിക്കുന്നു.
ഡോ. ഹാരിസ് കെ.ടി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. റഫീഖ് അഹമ്മദ്, മൊയ്തീൻ കുട്ടി എൻ എന്നിവരുടെ വരികൾക്ക് മുസ്തഫ അമ്പാടി സംഗീതം പകരുന്നു. ഹരിചരൺ,സിത്താര കൃഷ്ണകുമാർ, കെ എസ് ഹരിശങ്കർ, യൂനസിയോ, ജയലക്ഷ്മി എന്നിവരാണ് ഗായകർ. എഡിറ്റർ-അഷ്ഫാക്ക് അസ്ലം, പിആർഒ- എ.എസ്. ദിനേശ്.