തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. പ്രണയവിവാഹമായിരുന്നു.
രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സ്വകാര്യമായി നടത്തിയ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.