നടി മഹാലക്ഷ്മിയുടെ വിവാഹത്തിന്റെ പേരിൽ ഒരാൾ പിരിവ് നടത്തി അപമാനിച്ചുവെന്ന് പിതാവും മൃദംഗ വിദ്വാനുമായ സർവേശ്വരൻ. വിവാഹ സദ്യയ്ക്കുള്ള പണം സംഭവനയായി നൽകിയത് താനാണെന്നും ഈ പേരും പറഞ്ഞ് പലരിൽ നിന്നായി പണം തട്ടുകയും ചെയ്തുവെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ഇത് ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ഞങ്ങളെ സമൂഹത്തിന്റെ മുൻപിൽ നാണം കെടുത്തുവാനാണ് ഇങ്ങനെ ചെയ്തതെന്നും ഈ പ്രവൃത്തി ചെയ്തയാൾ പണം വാങ്ങിയവർക്ക് തന്നെ തിരികെ നൽകി മാപ്പ് പറയണമെന്നും സർവേശ്വരൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്