ബംഗളൂരു: വനിതകളടക്കം നിരവധി എംഎൽഎമാരും കൗൺസിലർമാരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ച് കർണാടക ബിജെപി നിയമസഭാംഗം. എംഎൽസി മഹാന്ദേഷ് കവാതാഗിമത്താണ് വാട്സ്ആപ്പ് കുരുക്കിൽ അകപ്പെട്ടത്. ഇയാൾ അമ്പതിലേറെ അശ്ലീല ചിത്രങ്ങളാണ് ഈ ഗ്രൂപ്പിലേക്ക് അയച്ചിരിക്കുന്നത്. എന്നാൽ സംഭവം വിവാദമായതോടെ ഇയാൾ ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്.
ചൊവ്വാഴ്ചയാണ് മഹാന്ദേഷ് വാർത്തകളും അറിയിപ്പുകളും നൽകുന്നതിന് രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ചത്. ചിത്രങ്ങൾകണ്ട് അമ്പരന്ന നിരവധി അംഗങ്ങൾ ഈ ഗ്രൂപ്പിൽനിന്നും ഒഴിവായി. മറ്റുപലരും സംഭവത്തെ ഗ്രൂപ്പിൽ അപലപിക്കുകയും ഇഷ്ടക്കേട് വ്യക്തമാക്കുകയും ചെയ്തു. ഒടുവിൽ ഗ്രൂപ്പ് അഡ്മിൻ എംഎൽസി മഹാന്ദേഷിനെ ഗ്രൂപ്പിൽനിന്നും പുറത്താക്കി.
2012 ല്‍ മൂന്ന് മന്ത്രിമാർ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടത് വിവാദമായിരുന്നു.