കൊല്ലങ്കോട്: വരൾച്ച പിടിമുറുക്കിയിരിക്കുന്ന ചിറ്റൂർ താലൂക്കിൽ മഴപെയ്യാനായി പ്രാചീന ആചാരമായ കൊടുംപാവിയെ കെട്ടിവലിക്കൽ നടന്നു. സംഭവം പുതുതലമുറയ്ക്ക് കൗതുകകാഴ്ചയുമായി.ഏകദേശം 25 വർഷത്തിനു ശേഷമാണ് വരൾച്ചയെ അതിജീവിക്കാൻ മഴ ദൈവങ്ങളുടെ കാരുണ്യത്തിനായി കൊല്ലങ്കോട്ടിൽ കൊടുംപാവിയെ കെട്ടി വലിച്ചത്. യുവതലമുറയ്ക്ക് കൗതുക കാഴ്ചയായി .
നാട്ടിൽ പാപകർമ്മികൾക്ക് അന്ത്യമായെന്നും നാട്ടിലെ സജ്ജനങ്ങൾക്ക് ജീവൻ നിലനിർത്താൽ ജീവജല ത്തിനും വേണ്ടി മഴ ഉണ്ടാവാണമെന്ന പ്രാർത്ഥന നടത്തുന്ന തമിഴ് വംശജരുടെ വിശ്വാസ ആചരണമാണ് കൊടും പാവിയെ കെട്ടി ഉൗരുചുറ്റൽ. മുന്പ്് ചിറ്റൂർ താലൂക്ക് തമിഴ്നാടിലുൾപ്പെട്ടിരുന്ന കാലത്താണ് കൊടും പാവി പ്രയോഗം നിലനിന്നിരുന്നത്.
ചിറ്റൂർ താലൂക്കിൽ ഇപ്പോഴും തമിഴ് വംശജർ കുടുതലായി വസിക്കുന്നതിനാൽ ഇവരുടെ വിശ്വാസങ്ങളും ഇപ്പോഴും നടന്നു വരുന്നുണ്ട്. മനുഷ്യ രൂപത്തിൽ വയ്ക്കോൽ പാവ് നിർമ്മിച്ച് മുള മുപയോഗിച്ച് ചക്രങ്ങൾ ഘടിപ്പിക്കും. പാവി പുരുഷൻ സ്ത്രീരൂപ വസ്ത്ര ധാരണത്തിൽ വിലാപത്തോടെയാണ് സഞ്ചരിക്കുന്നത്. ഇവർ സഞ്ചരിക്കുന്ന വഴിയോര കുടുംബക്കാർ പണം നൽകി സഹായിക്കാറുമുണ്ട്.
തമിഴ് വംശജരിൽ വീരശൈവജംഗം സമുദയങ്ങൾക്കാണ് ഈ ചടങ്ങ് നടത്താനുള്ള അവകാശം . എലവഞ്ചേരി ആണ്ടിത്തറ സഹദേവനും സംഘവുമാണ് ഇന്നലെ കൊടുംപാവി ഉൗരുചുറ്റൽ ആചരിച്ചത്. മൂന്നാം ദിനം നദിക്കരയിൽ ദഹിപ്പിച്ച് മരണാനന്തര ചടങ്ങുകൾ നടത്തി യുവാക്കൾ പുഴയിൽ
കുളിച്ചു മടങ്ങുന്നതോടെ ആചരണംഅവസാനിക്കും .ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മഴ പെയ്യാറുണ്ടെങ്കിലും കൊല്ലങ്കോട്, പട്ടഞ്ചേരി, പെരുമാട്ടി, കൊഴിഞ്ഞാന്പാറ, വടകരപ്പതി, എരുത്തേന്പതി, നല്ലേപ്പിളളി പഞ്ചായത്തുകളിൽ മഴ ലഭിച്ചിട്ടില്ല .
ജൂലൈ ആരംഭിച്ചിട്ടും ആകാശത്ത് ചില സമയങ്ങള്ളിൽ മേഘ പടലങ്ങൾ കാണാറുണ്ടെങ്കിലും ഇതു കിഴക്കോട്ട് പോവുന്നതിനാൽ മഴ പെയ്യുന്നില്ല. ആളിയാറിൽ നിന്നും ജലം എത്താതിനാൽ ഇടതു കനാലിലും ജലവിതരണം നട ക്കുന്നില്ല. അടിയന്തരമായി ആളിയാറിൽ നിന്നും വെള്ളം ചിറ്റൂർ പുഴയിലേക്ക് ഇറക്കിയില്ലെങ്കിൽ കുടിവെള്ളത്തിനും ,കൃഷിക്കും വെള്ളമില്ലാതെ മഴക്കാലത്തും ജനം സമരംഗത്തിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.