കൊച്ചി: മഹാജാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകന് ഡോ. പ്രിയേഷിനെ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ അവഹേളിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ശിക്ഷാതീരുമാനം ഇന്ന്.
അന്വേഷണ കമ്മീഷന് ഇന്ന് പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കോളജ് കൗണ്‍സില്‍ സെക്രട്ടറി ടി.വി. സുജ കണ്‍വീനറായ സമിതിയാണ് പ്രിന്‍സിപ്പാള്‍ ഡോ. വി.എസ്. ജോയിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
തെറ്റു ചെയ്ത വിദ്യാര്‍ഥികളെ മാതൃകാപരമായി ശിക്ഷണമെന്ന് കമ്മീഷന് ശിപാര്ശചെയ്തെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നു ചേരുന്ന കോളജ് കൗണ്‍സില്‍ യോഗം ശിക്ഷ സംബന്ധിച്ച് തീരുമാനമെടുക്കും.
വിദ്യാര്‍ഥികളുടെ സസ്പെന്ഷന് ശിക്ഷയായി കണക്കാക്കണോ പുതിയ ശിക്ഷാനടപടി വേണോ എന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.
പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസി. പ്രഫ, ഡോ. സി.യു പ്രിയേഷിനെ അപമാനിച്ച സംഭവത്തില്‍ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ ഉള്‍പ്പെടെ ആറ് വിദ്യാര്‍ഥികളെ ഒരാഴ്ചത്തേയ്ക്കു സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്ഷന് കാലാവധി ഇന്നലെ അവസാനിക്കുകയുണ്ടായി.