മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻസിപി (എസ്പി) നേതാവുമായ അനിൽ ദേശ്മുഖിന്റെ കാറിനുനേരേ കല്ലേറ്. സംഭവത്തിൽ അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ വൈകിട്ടു നർഖേഡ് ഗ്രാമത്തിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് 74കാരനായ ദേശ്മുഖിന്റെ കാർ ആക്രമിക്കപ്പെട്ടത്. കടോൾ ജലൽഖേഡ റോഡിൽ വച്ചാണ് കാറിനുനേരേ കല്ലേറുണ്ടായത്.
കാറിന്റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന അനിൽ ദേശ്മുഖിന്റെ തലയിൽ കല്ലു കൊണ്ടു. ഉടൻതന്നെ ദേശ്മുഖിനെ നാഗ്പുരിലെ അലക്സിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കെതിരേ വേഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശ്മുഖിന്റെ അനുയായികൾ കാട്ടോൾ പോലീസ് സ്റ്റേഷനു പുറത്തു തടിച്ചുകൂടിയിരുന്നു.