മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച. അംബർനാഥിലെ കെമിക്കൽ ഫാക്ടറിയിൽനിന്നാണ് വെള്ളി രാവിലെ മുതൽ നഗരത്തിലേക്കു വാതകം പടർന്നത്.
അംബർനാഥ് നഗരപ്രദേശങ്ങളും പരിസരവും പുകയിൽ മൂടിയ അവസ്ഥയിലാണ്. വാതകം ചോർന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി.
ആളുകൾക്കു കണ്ണിലും തൊണ്ടയിലും അസ്വസ്ഥത അനുഭവപ്പെട്ടു. തദ്ദേശവാസികൾ പുറത്തുവിട്ട വീഡിയോ ആശങ്കപടർത്തുന്നതായി. ഇതുവരെ ആളപായമോ, ഗുരുതര ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വാതക ചോർച്ചയുടെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വിദഗ്ധസംഘങ്ങളെയും അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രണ്ടു വർഷം മുന്പും ഇവിടെ വാതക ചോർച്ച ഉണ്ടായിട്ടുണ്ട്. അന്നു നിരവധി പേർ ഗുരുതരാവസ്ഥയിലായിരുന്നു.