‘ചുമ്മാ അങ്ങ് ചോദിച്ചാൽ മതിയല്ലോ; കോൺഗ്രസ്-എൻസിപി സഖ്യം: സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായില്ല; തലവേദനയായി ചെറുകക്ഷികൾ

നിയാസ് മുസ്തഫ
മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ കോ​ൺ​ഗ്ര​സ്-​എ​ൻ​സി​പി സ​ഖ്യ​ത്തി​ൽ അ​സ്വ​സ്ഥ​ത സൃ​ഷ്‌‌​ടി​ച്ച് ചെ​റു​ക​ക്ഷി​ക​ൾ. കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ചെ​റു​ക​ക്ഷി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് കോ​ൺ​ഗ്ര​സി​നും എ​ൻ​സി​പി​ക്കും ഒ​രു പോ​ലെ ത​ല​വേ​ദ​ന​യാ​യി. ഏ​റ്റ​വും ഒ​ടു​വി​ൽ രാ​ജ് താ​ക്ക​റെ​യു​ടെ മ​ഹാ​രാ​ഷ്‌‌​ട്ര ന​വ​നി​ർ​മാ​ൺ സേ​ന(​എം​എ​ൻ​എ​സ്) സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ മു​ന്നോ​ട്ടു​വ​ന്ന​താ​ണ് സീ​റ്റു വി​ഭ​ജ​ന​ത്തി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

എം​എ​ൻ​എ​സി​നെ സ​ഖ്യ​ത്തി​ലെ​ടു​ക്കാ​ൻ എ​ൻ​സി​പി​ക്കാ​ണ് കൂ​ടു​ത​ൽ താ​ല്പ​ര്യം. കോ​ൺ​ഗ്ര​സി​ന് അ​ത്ര താ​ല്പ​ര്യ​മി​ല്ല. കാ​ര​ണം എം​എ​ൻ​എ​സ് വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. എ​ങ്കി​ലും ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യ​ത്തെ തോ​ൽ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​മു​ള്ള​തി​നാ​ൽ എം​എ​ൻ​എ​സു​മാ​യി സ​ഖ്യം ചേ​രു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ലാ​യെ​ന്ന നി​ല​പാ​ടി​ലേ​ക്ക് കോ​ൺ​ഗ്ര​സ് ഇ​പ്പോ​ഴെ​ത്തി​യി​ട്ടു​ണ്ട്.

മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ 48 ലോ​ക്സ​ഭാ സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ മൂ​ന്നു സീ​റ്റു​ക​ളാ​ണ് രാ​ജ് താ​ക്ക​റെ ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്.
നേ​ര​ത്തെ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു എം​എ​ൻ​എ​സ്. നോ​ർ​ത്ത് ഈ​സ്റ്റ് മും​ബൈ, താ​നെ, ദി​ണ്ഡോ​രി സീ​റ്റു​ക​ളാ​ണ് എം​എ​ൻ​എ​സ് ആ​വ​ശ്യ​പ്പെ​ട്ട സീ​റ്റു​ക​ൾ. ഈ ​മൂ​ന്നു സീ​റ്റു​ക​ളി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് മും​ബൈ, ദി​ണ്ഡോ​രി സീ​റ്റു​ക​ൾ ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​ണ്. താ​നെ ശി​വ​സേ​ന​യു​ടെ സീ​റ്റാ​ണ്.

അ​തു​കൊ​ണ്ടു ത​ന്നെ എം​എ​ൻ​എ​സി​ന് ഈ ​മൂ​ന്നു സീ​റ്റു​ക​ൾ ന​ൽ​കി​യാ​ലും കു​ഴ​പ്പ​മി​ല്ലാ​യെ​ന്ന് എ​ൻ​സി​പി പ​റ​യു​ന്നു. പ​ക്ഷേ കോ​ൺ​ഗ്ര​സ് എ​ൻ​സി​പി​യു​ടെ ഈ ​ആ​വ​ശ്യ​ത്തോ​ട് വ​ഴ​ങ്ങു​ന്നി​ല്ല. ഈ സീറ്റുകളിൽ കോൺഗ്രസാണ് മത്സരിച്ചു വരുന്നത്.

ക​ഴി​ഞ്ഞ ദി​വ​സം രാഹുൽഗാന്ധിയുടെ നിർദേശ പ്രകാരം കോൺ ഗ്രസ് നേതാവ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ രാ​ജ് താ​ക്ക​റെ​യു​മാ​യി 20മി​നി​ട്ടോ​ളം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഈ ​മൂ​ന്നു സീ​റ്റു​ക​ൾ വി​ട്ടു​ത​രാ​നാവില്ലെന്ന് അ​റി​യി​ക്കു​ക ആ‍​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ ര​ണ്ടു സീ​റ്റ് എം​എ​ൻ​എ​സി​നു വിട്ടു ന​ൽ​ക​ണ​മെ​ന്നാ​ണ് എ​ൻ​സി​പി കോൺഗ്ര സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇ​തോ​ടൊ​പ്പം ആ​റ് സീ​റ്റു​ക​ളി​ൽ എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ പ്ര​ശ്ന​മു​ണ്ട്. അ​ഹ​മ്മ​ദ് ന​ഗ​ർ, ഒൗ​റം​ഗ​ബാ​ദ്, ബു​ൽ​ദാ​ന, ന​ന്ദു​ർ​ബാ​ർ, ര​ത്ന​ഗി​രി സി​ന്ധു​ദ​ർ​ഗ്, റാ​വ​ർ സീ​റ്റു​ക​ളി​ലാ​ണ് ഭി​ന്ന​ത​യു​ള്ള​ത്. ഇ​തി​ൽ ഒൗ​റം​ഗ​ബാ​ദ്, ന​ന്ദു​ർ​ബാ​ർ, ര​ത്ന​ഗി​രി സി​ന്ധു​ദ​ർ​ഗ് മ​ണ്ഡ​ലങ്ങ​ൾ കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കാ​മെ​ന്ന് എ​ൻ​സി​പി ഭാഗി കമായി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു സീ​റ്റി​ൽ ഇ​പ്പോ​ഴും ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു.

2014ൽ എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന്‍റെ കൂ​ടെ നി​ന്ന പ്ര​കാ​ശ് അം​ബേ​ദ്ക​ർ ഇ​ത്ത​വ​ണ ഇ​ട​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. 2014ൽ ​അ​കോ​ല​യി​ൽ നി​ന്ന് മ​ത്സ​രി​ച്ച അം​ബേ​ദ്കർ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. 12 സീ​റ്റു​ക​ളാ​ണ് അ​വ​ർ ഇ​ത്ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു സീ​റ്റി​ൽ പോ​ലും വി​ജ​യ​സാ​ധ്യ​ത ഇ​ല്ലാ​ത്ത പാ​ർ​ട്ടി​ക്ക് എ​ങ്ങ​നെ 12 സീ​റ്റ് ന​ൽ​കാ​നാ​വു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സും എ​ൻ​സി​പി​യും ചോ​ദി​ക്കു​ന്ന​ത്. 12 ത​രി​ല്ല, നാ​ലു സീ​റ്റു​ക​ൾ ന​ൽ​കാ​മെ​ന്ന് അം​ബേ​ദ്ക​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

സ്വാ​ഭി​മാ​നി ഷെ​ത്കാ​രി​യു​ടെ നേ​താ​വാ​യ രാ​ജു ഷെ​ട്ടി​യും ര​ണ്ട് സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രു സീ​റ്റ് ന​ൽ​കാ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​ഡി​എ​യി​ൽ നി​ന്ന് തെ​റ്റി​യാ​ണ് ഷെ​ട്ടി എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. സി​പി​എം ദി​ണ്ഡോ​രി സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യും ഒ​രു സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​ക്ക് മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ വ​ലി​യ സ്വാ​ധീ​ന​മി​ല്ല. അ​തു​കൊ​ണ്ട് അ​വ​ർ​ക്ക് സീ​റ്റു ന​ൽ​കു​ന്ന കാ​ര്യം സം​ശ​യ​മാ​ണ്.

ആ​കെ​യു​ള്ള 48സീ​റ്റു​ക​ളി​ൽ 24 സീ​റ്റു​ക​ൾ വീ​തം എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും വീ​തി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ണ് ശ​ര​ത് പ​വാ​റി​ന്‍റെ തീ​രു​മാ​നം. മ​റ്റു​ള്ള പാ​ർ​ട്ടി​ക​ൾ​ക്ക് എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും ത​ങ്ങ​ളു​ടെ സീ​റ്റ് വീ​ത​ത്തി​ൽ​നി​ന്ന് ഒ​രു​പോ​ലെ വീ​തി​ച്ചു ന​ൽ​ക​ണം. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് ഇ​ത് അം​ഗീ​ക​രി​ക്കു​ന്നി​ല്ല. 2014ലെ ​ഫോ​ർ​മു​ല 2019ലും ​തു​ട​ര​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം.

2014ൽ ​കോ​ൺ​ഗ്ര​സ് 26 സീ​റ്റി​ലും എ​ൻ​സി​പി 21 സീ​റ്റി​ലും മ​ത്സ​രി​ച്ചു. പ്ര​കാ​ശ് അം​ബേ​ദ്ക​റു​ടെ ബ​രി​പ ബ​ഹു​ജ​ൻ മ​ഹാ​സം​ഘി​ന് ഒ​രു സീ​റ്റും ന​ൽ​കി. അ​തേ​സ​മ​യം, എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ലെ സീ​റ്റു വി​ഭ​ജ​ന​ച​ർ​ച്ച​ക​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​ത് ശി​വ​സേ​ന-​ബി​ജെ​പി സ​ഖ്യ​ത്തെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു​ണ്ട്. എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സും സീ​റ്റു വി​ഭ​ജ​ന ച​ർ​ച്ച​ക​ളി​ൽ യോ​ജി​പ്പി​ലെ​ത്താ​തെ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​ഗ്ര​ഹം.

അ​ങ്ങ​നെ വ​ന്നാ​ൽ മ​ഹാ​രാ​ഷ്‌‌​ട്ര തൂ​ത്തു​വാ​രാ​മെ​ന്ന് അ​വ​ർ ക​ണ​ക്കു കൂ​ട്ടു​ന്നു. എ​ന്നാ​ൽ അ​ങ്ങ​നെ​യൊ​രു അ​വ​സ്ഥ ഉ​ണ്ടാ​വ​രു​തെ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി​ക്കും ശ​ര​ത് പ​വാ​റി​നും നി​ർ​ബ​ന്ധ​മു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ സീ​റ്റു വി​ഭ​ജ​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നു ത​ന്നെ​യാ​ണ് ഇ​രു​നേ​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ.

Related posts