മ​ഹാ​രാ​ഷ്ട്ര​യി​ൽ വി​ജ​യം ഉ​റ​പ്പെ​ന്ന് ഇ​രു​മു​ന്ന​ണി​ക​ളും; ജാ​ർ​ഖ​ണ്ഡി​ൽ അ​ധി​കാ​ര​മു​റ​പ്പി​ക്കാ​ൻ വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പി​ന്നാ​ലെ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വി​ജ​യം ഉ​റ​പ്പെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ഇ​രു​മു​ന്ന​ണി​ക​ളും. ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്ന് മ​ഹാ​യു​തി സ​ഖ്യം അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ, ഭ​ര​ണ​മാ​റ്റ​വും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വ​ർ​ത്ത​ന​വും ഇ​ത്ത​വ​ണ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഇ​ന്ത്യ മു​ന്ന​ണി​യു​ടെ അ​വ​കാ​ശ​വാ​ദം.

വി​വി​ധ എ​ക്സി​റ്റ്പോ​ളു​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ര​ണ്ടു മു​ന്ന​ണി​ക​ളും ഈ ​നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​വ​സാ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം 59.30 ആ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. 2019ൽ ​ഇ​ത് 61.4 ശ​ത​മാ​നം ആ​യി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ൻ​ഡി​എ​യ്ക്ക് 152നും 160​നും ഇ​ട​യി​ൽ സീ​റ്റു​ക​ൾ കി​ട്ടു​മെ​ന്നാ​ണ് ടു​ഡേ​യ്സ് ചാ​ണ​ക്യ​യു​ടെ പ്ര​ചാ​ര​ണം. ചി​ല പ്ര​വ​ച​ന​ങ്ങ​ൾ ഇ​ന്ത്യാ മു​ന്ന​ണി​ക്കും മു​ൻ​തൂ​ക്കം ന​ൽ​കി​യി​ട്ടു​ണ്ട്. പി​ള​ര്‍​പ്പി​നു​ശേ​ഷം ശ​ക്തി തെ​ളി​യി​ക്കേ​ണ്ട​തി​നാ​ല്‍ എ​ൻ​സി​പി​ക്കും ശി​വ​സേ​ന​യ്ക്കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് നി​ര്‍​ണാ​യ​ക​മാ​ണ്.

അ​തേ​സ​മ​യം ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ന്ന ജാ​ർ​ഖ​ണ്ഡി​ൽ അ​ധി​കാ​ര​മു​റ​പ്പി​ക്കാ​ൻ ബി​ജെ​പി​യും ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച​യും ചി​ല വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യാ​ണെ​ന്നു സൂ​ച​ന​യു​ണ്ട്. മറ്റന്നാളാണു വോ​ട്ടെ​ണ്ണ​ൽ. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം നി​ർ​ദേ​ശം പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി.

Related posts

Leave a Comment