മഹാരാഷ്ട്രയിലെ മുഴുവൻ ജട്ക മട്ടൺ കടകളും പുതുതായി ആരംഭിച്ച മൽഹാർ സർട്ടിഫിക്കറ്റിന് കീഴിൽ രജിസ്റ്റർ ചെയ്യണമെന്നു നിർദേശം.
മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ ആണ് നിർദേശം പുറപ്പെടുവിച്ചത്. മൽഹാർ സർട്ടിഫിക്കറ്റിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന കടകൾ ഹിന്ദുക്കൾ മാത്രം നടത്തുന്നതായിരിക്കുമെന്നും ഈ കടകളിൽനിന്നല്ലാതെ ഹിന്ദുക്കൾ ആട്ടിറച്ചി വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിലവിലുള്ള ഹലാൽ സർട്ടിഫിക്കേഷന് സമാനമാണു മൽഹാർ സർട്ടിഫിക്കേഷൻ. ഹലാൽ കശാപ്പ് രീതിക്ക് വിരുദ്ധമായി, വേദനയില്ലാത്ത രീതിയിൽ ഒറ്റ അടികൊണ്ട് മൃഗത്തെ കൊന്നശേഷമാണ് ജട്ട്ക മാംസം തയാറാക്കുന്നത്.