മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളെ ട്രോളിക്കൊന്ന് ട്രോളന്മാർ. അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ബിജെപിയ്ക്കും, ബിജെപിയുടെ നീക്കത്തിൽ അമ്പരന്ന എൻസിപിയ്ക്കും കോൺഗ്രസിനും ശിവസേനയ്ക്കുമെല്ലാം ട്രോളന്മാരിൽ നിന്ന് കണക്കിന് കിട്ടി. ശരത് പവാറിനെയും മറ്റുള്ളവരെയും ഞെട്ടിച്ച അജിത് പവാറിനെയും ട്രോളന്മാർ വെറുതെ വിട്ടില്ല.
ശരത് പവാറിന്റെ അഭിപ്രായത്തെ ചാരി രക്ഷപ്പെട്ട കേരള എൻസിപി നേതാക്കൾക്കും കിട്ടി കണക്കിന് പണി. അതിലാകട്ടെ ഏറ്റവും കൂടുതൽ ട്രോളായത് ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു സമയത്ത് മാണി സി.കാപ്പന്റേതായി ഇറങ്ങിയ ” പാലാ പോന്നു പിന്നെയല്ലെ കോന്നി’ എന്നുള്ള പരസ്യമാണ്. “പാലാ പോന്നു പിന്നെയല്ലേ മഹാരാഷ്ട്ര’ എന്നാണ് ട്രോളന്മാരുടെ പരിഹാസം.
സർക്കാർ രൂപീകരിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ട്രോളുകളുടെ പ്രവാഹമാണ്. നൂറു കണക്കിന് ട്രോളുകളാണ് ഇതിനോടകം തന്നെ പ്രചരിച്ചിട്ടുള്ളത്.