മട്ടന്നൂർ: തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലും മൽസ്യം വിൽപ്പന നടത്താൻ സമയം കണ്ടെത്തുകയാണ് സി.പി. മഹറൂഫ് പിണറായി.
യൂത്ത് കോൺഗ്രസ് ധർമ്മടം മണ്ഡലം മുൻ പ്രസിഡന്റായ മഹറൂഫ് പിണറായി ധർമടം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.
മണ്ഡലത്തിൽ പ്രചാരണ ബോർഡുകൾ ഒന്നും സ്ഥാപിക്കാതെയാണ് മഹറൂഫ് പ്രചാരണം നടത്തുന്നത്.ചാവശേരി പത്തൊൻമ്പതാം മൈലിൽ അറബിക്കടൽ മൽസ്യ മാർക്കറ്റ് നടത്തുന്ന മഹറൂഫ് രാവിലെ മൽസ്യ മാർക്കറ്റിൽ നിന്നും മൽസ്യം വിൽപ്പന ശേഷമാണ് പ്രചാരണത്തിന് ഇറങ്ങുന്നത്.
മത്സ്യ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് പ്രചാരണ രംഗത്ത് ഇറങ്ങുന്നതെന്ന് മഹറൂഫ് പറഞ്ഞു.