മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​പൗ​ത്രി അ​ന്ത​രി​ച്ചു

വ​ഡോ​ദ​ര: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​പൗ​ത്രി നി​ലം​ബെ​ൻ പ​രീ​ഖ് (92) അ​ന്ത​രി​ച്ചു. ന​വ​സാ​രി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മു​ത്ത​ച്ഛ​ൻ ഹ​രി​ലാ​ലു​മാ​യു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് എ​ഴു​തി​യ പു​സ്ത​ക​ത്തി​ലൂ​ടെ​യാ​ണ് നി​ലം​ബെ​ൻ പ​രീ​ഖ് പ്ര​ശ​സ്ത​യാ​കു​ന്ന​ത്.

ആ​ദി​വാ​സി സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി അ​വ​ർ സ്ഥാ​പി​ച്ച ദ​ക്ഷി​ണ​പാ​ത എ​ന്ന സം​ഘ​ട​ന​യി​ലാ​ണ് നി​ലം​ബെ​ൻ ത​ന്‍റെ ജീ​വി​തം മു​ഴു​വ​ൻ ചെ​ല​വ​ഴി​ച്ച​ത്. ഹ​രി​ലാ​ൽ ഗാ​ന്ധി​യു​ടെ​യും ഭാ​ര്യ ഗു​ലാ​ബി​ന്‍റെ​യും അ​ഞ്ച് മ​ക്ക​ളി​ൽ മൂ​ത്ത​വ​ളാ​യ റാ​മി ബെ​ന്നി​ന്‍റെ മ​ക​ളാ​യി​രു​ന്നു നി​ലം​ബെ​ൻ. മ​ക​ൻ സ​മീ​ർ പ​രീ​ഖ് ന​വ​സാ​രി​യി​ൽ നേ​ത്ര​രോ​ഗ​വി​ദ​ഗ്ധ​നാ​യി ജോ​ലി ചെ​യ്യു​ന്നു. പ​രേ​ത​നാ​യ യോ​ഗേ​ന്ദ്ര​ഭാ​യി​യാ​ണ് ഭ​ർ​ത്താ​വ്.

Related posts

Leave a Comment