അഹമ്മദാബാദ്: 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ “കോടീശ്വരന്‍’ വെറും ബിനാമിയെന്ന് സൂചന. വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി തീരുന്ന സെപ്റ്റംബര്‍ 30നാണു മഹേഷ് ഷാ എന്ന 67 കാരന്‍ ഇത്രയും വലിയ വെളിപ്പെടുത്തല്‍ നടത്തിയത്. നവംബര്‍ 30നകം ഇതിന്റെ നാലിലൊന്ന് അടയ്‌ക്കേണ്ടതായിരുന്നു. പക്ഷേ അടച്ചില്ല.
ഇയാളുടെ സ്ഥിരമായ സഞ്ചാരം ഓട്ടോറിക്ഷയിലാണെന്നുള്ളതാണ് കൗതുകം. മാത്രമല്ല 13,680 കോടിരൂപയുണ്ടെന്ന് വെളിപ്പെടുത്താന്‍ ഇന്‍കംടാക്‌സ് ഓഫീസിലെത്തിയതും ഓട്ടോറിക്ഷയിലാണ്. താമസിക്കുന്നത് ഒരു സാധാരണ ഫ്‌ളാറ്റിലാണ്.
ഇയാള്‍ രാഷ്്ട്രീയക്കാരുടെ അടക്കമുള്ള ആളുകളുടെ ബിനാമിയെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഇയാള്‍ക്ക് ഗുറാത്തിലുളള ഒരു സ്വാമിയുമായി ബന്ധമുള്ളതായും അന്വേഷണത്തില്‍ തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരുടെ ബിനായിയാണ് ഇയാളെന്നാണ് ഇന്‍കംടാക്‌സ് കരുതുന്നത്. വെളിപ്പെടുത്തിയ പണത്തില്‍ 6.237 കോടിരൂപ നികുതിയായി മഹേഷ് ഷാ അടയ്ക്കണം.
ഇതിന്റെ ആദ്യത്തെ ഗഡുവായ 1,560 കോടി രൂപ അയ്‌ക്കേണ്ട അവസാന ദിവസമായിരുന്നു നവംബര്‍ 30. നികുതി അടയ്ക്കാതിരുന്നതോടെ അന്വേഷണം തുടങ്ങിയതോടെയാണ് വ്യവസായി മുങ്ങിയത്. ഇതോടെയാണ് ആദായ നികുതി വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. നവംബര്‍ 28ന് തന്നെ ആദായ നികുതി വകുപ്പ് മഹേഷിന്റെ ഐഡിഎസ് ഫോം2 റദ്ദാക്കിയിരുന്നതായി ഷായുടെ ചാര്‍ട്ടഡ് അക്കൗണ്ടന്റ് സേത്‌ന പറഞ്ഞു. വെളിപ്പെടുത്തിയ തുകയുടെ കാര്യത്തില്‍ തനിക്കും സംശയമുണ്ടെന്ന് തെഹ്മൂല്‍ സേത്‌ന പറഞ്ഞു.
ആദായ നികുതി പരിശോധന തുടങ്ങിയ ശേഷം അറുപത്തേഴുകാരനായ മഹേഷ് ഷായെ കുറിച്ച് തനിക്ക് വിവരങ്ങളൊന്നുമില്ലെന്നും സേത്‌ന പറഞ്ഞു. ഹൃദ്രോഗി കൂടിയായ ഷായോട് കണക്കില്‍ പെടാത്ത പണമുണ്ടെങ്കില്‍ വെളിപ്പെടുത്താന്‍ താന്‍ പറഞ്ഞിരുന്നതായും സേത്‌ന പറഞ്ഞു. മകനും മകളും പറയുന്നത് അച്ഛന്‍ ഒരുമാസമായി അകലെയെങ്ങോ ആണെന്നാണ്. ഗുജറാത്തിലും മുംബൈയിലും ഇയാള്‍ക്കുള്ള ഫഌറ്റുകള്‍ റെയ്ഡ് ചെയ്തപ്പോള്‍ കിട്ടിയത് ഏഴു ലക്ഷം രൂപയും 13 ലക്ഷം രൂപയുടെ ആഭരണങ്ങളും മാത്രമാണ്.