കാലം, കലികാലം;  വിദ്യാർഥികൾക്ക് ലഹരി മരുന്നു കലർത്തിയ ബീഡി നൽകിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ


തി​രു​വ​ല്ല: പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക​കം ല​ഹ​രി മ​രു​ന്ന് ക​ല​ര്‍​ത്തി​യ ബീ​ഡി ന​ല്‍​കി​യ ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍ . തി​രു​വ​ല്ല കു​റ്റൂ​ര്‍ വെ​ള്ളം​ഞ്ചേ​രി തു​ണ്ടി​യി​ല്‍ ടി. ​കെ. മ​ഹേ​ഷാ(38)ണ് ​അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ ട്യൂ​ഷ​ന്‍ പ​ഠി​ക്കാ​ന്‍ എ​ത്തി​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ല​ഹ​രി ബീ​ഡി ന​ല്‍​കി​യി​രു​ന്ന​ത്. സ്റ്റ​ഫ് എ​ന്ന പേ​രി​ലു​ള്ള പൊ​ടി ബീ​ഡിയിൽ‍ തെ​റു​ത്താ​ണ് ഇ​യാ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്ന​ത്.

ഇ​യാ​ള്‍ ന​ല്‍​കി​യ ബീ​ഡി വ​ലി​ച്ച ര​ണ്ടു കു​ട്ടി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ വീ​ട്ടു​കാ​ര്‍ ഇ​യാ​ള്‍​ക്കെ​തി​രെ തി​രു​വ​ല്ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​യാ​ളെ വീ​ട്ടി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment