കലണ്ടർ എന്ന സിനിമ ചെയ്തശേഷം മറ്റൊരു സിനിമ ചെയ്യാൻ പ്ലാനുണ്ടായിരുന്നു. അതിന് വേണ്ടി മലയാളത്തിലെ ഒരു പ്രമുഖ നടന് പുറകെ ഞാൻ കുറെ നടന്നു.
അയാളുള്ള ലൊക്കേഷനുകളിൽ എല്ലാം പോയി കാരവാനിന് മുന്നിൽ കാത്ത് നിൽക്കും. ഞാൻ ഒരു അറിയപ്പെടുന്ന നടനായിട്ടുപോലും മറ്റുള്ളവരെപ്പോലെ കാരവാനിനു മുമ്പിൽ കാത്ത് നിൽക്കേണ്ടി വന്നു.
ഒരു ഒന്ന് ഒന്നര വർഷമായപ്പോൾ എനിക്ക് അത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കി തുടങ്ങി. അത്രയ്ക്ക് താഴേണ്ട കാര്യമുണ്ടോ എന്ന തോന്നലും ഉണ്ടായി.
മാത്രമല്ല ഇത്രയൊന്നും സ്ട്രെയിൻ ഇല്ലാതെ എനിക്ക് തമിഴിൽ സിനിമ ചെയ്യാനുള്ള സഹാചര്യമുണ്ടായിരുന്നു. പുതിയ താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നതെങ്കിലും അതിനെ സ്വീകരിക്കാൻ മനസുള്ള പ്രേക്ഷകരാണ് തമിഴ്നാട്ടിലുള്ളത്.
രണ്ട് കോടിക്ക് താഴെയുള്ള സിനിമയാണെങ്കിലും സ്വീകാര്യതയും മാർക്കറ്റ് ചെയ്യാൻ സാധ്യതയുമുണ്ടെന്ന് എനിക്ക് മനസിലായി.
അങ്ങനെയാണ് തമിഴിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. ആ നടന്റെ പേര് വെളിപ്പെടുത്തി ഒരാളെ മാനസികമായി ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമുക്ക് ആരെയും സങ്കടപ്പെടുത്താനുള്ള യോഗ്യതയില്ല. -മഹേഷ്