ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ.കെ. മഹേശന് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
മഹേശന് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അന്വേഷണം സിബിഐ ഏറ്റെടുക്കണം. ചേർത്തല എസ്എന്‍ഡിപി യൂണിയന് അഴിമതിയില്‍ മഹേശന് പങ്കില്ലെന്നും മഹേശനെ തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
പ്രശ്നങ്ങള്‍ക്കു പിന്നില്‍ സുഭാഷ് വാസുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നിട്ട് അയാള്‍ പുണ്യാളനാകാന്‍ ശ്രമിക്കുകയാണ്. ഭരണം കിട്ടാത്തതില്‍ ചിലര്‍ മഹേശനെ പീഡിപ്പിച്ചിരുന്നു. തന്റെ വലംകൈ ആയിരുന്ന മഹേശൻ മൈക്രോ ഫിനാന്‍സ് കേസില്‍ നിരപരാധിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചേര്‍ത്തല യൂണിയനുമായി പ്രശ്നമുണ്ടായിരുന്നു. ഭരണം കിട്ടാത്തതില്‍ ചിലര്‍ മഹേശനെ പീഡിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ ചിലര്‍ മഹേശനെ പ്രേരിപ്പിച്ചിരുന്നു. കേസില്‍ കുടുക്കുമോ എന്ന ഭയം മഹേശനുണ്ടായിരുന്നുവെന്നും ഇന്ന് പൊക്കി പറയുന്നയാളാണ് മഹേശനെ ഇല്ലാതാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരേമനസോടെയാണ് നാളിതുവരെ മഹേശനൊപ്പമുണ്ടായിരുന്നത്. തന്റെ ശക്തിയായിരുന്നു മഹേശനെന്നും അദ്ദേഹം പറഞ്ഞു. മാനസികസംഘര്‍ഷം കൊണ്ട് സമനില തെറ്റിയ നിലയിലാണ് തനിക്കെതിരെ മഹേശൻ കത്ത് എഴുതിയത്. കത്തെഴുതിയതില്‍ ക്ഷമ ചോദിച്ച് തന്നെ വിളിച്ചിരുന്നു.
എല്ലാ കാര്യങ്ങളും വിശദീകരിച്ച് മഹേശന് എഴുതിയ കത്ത് തന്റെ കൈവശമുണ്ടെന്നും പ്രശനങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ തീരുമാനിച്ച ദിവസമാണ് മഹേശന് മരിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.