മാവേലിക്കര: ആറു വയസുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസില്‍ അച്ചന് പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷി(38)ന്റെ ജാമ്യാപേക്ഷ മാവേലിക്കര ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഒന്ന് തള്ളി.
ജാമ്യാപേക്ഷ മാവേലിക്കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി ജെഫിന്രാജ് ജെ. ബിയുടേതാണ് ഉത്തരവ്.
പ്രതി പുറത്തുവന്നാല്‍ വീണ്ടും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടേക്കാമെന്നും പ്രതിയുടെ മാതാവും ബന്ധുക്കളും അയല്ക്കാരുമുള്പ്പടെയുള്ളവര് മരണഭയത്തിലാണെന്നും സാക്ഷികളെ ഇയാൾ സ്വാധീനിക്കുവാനും ഇയാള്‍ ഒളിവില്‍ പോകുവാനും സാധ്യതയുള്ളതായും പ്രോസിക്യൂഷൻ വാദിച്ചു.
ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പ്രതിയുടെ അഭിഭാഷകനായ ജേക്കബ് ഉമ്മന്‍ വീണ്ടും കോടതിയില്‍ ഒരു പെറ്റീഷന് ഫയല്‍ ചെയ്തിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി എപിപി പ്രിയ റേച്ചല്‍ ഏബ്രഹാമാണ് ഹാജരായത്.