ഹിന്ദി ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് മാഹി വിജ്. നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് മാഹി. നടനും അവതാരകനുമായി ജയ് ഭാനുശാലിയാണ് മാഹിയുടെ ഭര്‍ത്താവ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് മാഹിയും ജയ് ഭാനുശാലിയും.
അതേസമയം തനിക്ക് നേരിടേണ്ടി വന്നൊരു മോശം അനുഭവത്തെക്കുറിച്ചുള്ള മാഹിയുടെ തുറന്നു പറച്ചില് വാര്‍ത്തയാവുകയാണ്. തനിക്ക് ഒരു ഷൂട്ടിംഗ് കോര്ഡിനേറ്ററില്നിന്നുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവമാണ് നേരത്തെ ഡല്‍ഹി സ്വദേശിയാണ് മാഹി തുറന്നു പറഞ്ഞത്. കരിയറിന്റെ തുടക്കകാലത്തായിരുന്നു മാഹിക്കു മോശം അനുഭവമുണ്ടായത്. മാഹിയുടെ വാക്കുകളിലേക്ക്.
“”അഭിനേത്രിയാവുക എന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി മുംബൈയിലേക്ക് എത്തുകയായിരുന്നു. മുംബൈയിലെത്തുമ്പോള്‍ പ്രായം 17 ആയിരുന്നു. ഈ സമയത്തായിരുന്നു മോശം അനുഭവമുണ്ടാകുന്നത്.
ഷൂട്ടിംഗ് കോര്‍ഡിനേറ്റര്‍ ആണെന്ന് പറഞ്ഞ് ഒരാള്‍ എന്നെ വിളിക്കുകയായിരുന്നു. അയാളെ കാണാന്‍ ഞാന്‍ സമ്മതിച്ചു. കൂടിക്കാഴ്ചയ്ക്ക് എന്റെ സഹോദരിയും കൂടെ വന്നിരുന്നു.
കാറില്‍ വച്ചായിരുന്നു അയാളെ കണ്ടത്. അയാള്‍ ഞങ്ങള്‍ക്ക് കുറേ ഫോട്ടോകള്‍ കാണിച്ചു തന്നു. പിന്നെ റേറ്റ് കാര്‍ഡും കാണിച്ചു തന്നു. എന്നിട്ട് പറഞ്ഞു. ഇവിടെ നിങ്ങളുടെ ഫോട്ടോയും വെച്ച് റേറ്റ് കാര്‍ഡ് ഉണ്ടാക്കുമെന്ന്.
ഒരു ദിവസത്തെ ഷൂട്ടിനുള്ളതാണോ എന്ന് ഞാന്‍ ചോദിച്ചു. എന്റെ മനസില്‍ അപ്പോൾ നെഗറ്റീവ് ചിന്തകളൊന്നും ഉണ്ടായിരുന്നില്ല. അല്ല, ഇത് റേറ്റ് കാര്‍ഡാണ്.
നിങ്ങള്‍ക്ക് കപ്പലില്‍ പോകേണ്ടി വരുമെന്ന് അയാള്‍ പറഞ്ഞു. പെര്ഫോമന്സിനാണോ എന്ന് ഞാന്‍ ചോദിച്ചു. അല്ല, നിങ്ങള്‍ മനസിലാക്കൂ എന്ന് അയാള്‍ പറഞ്ഞു. അതോടെ എനിക്ക് കാര്യം മനസിലായി. അതൊരു വല്ലാത്ത ഞെട്ടലായിരുന്നു എന്നിലുണ്ടാക്കിയത്. ഞങ്ങള്‍ കാറിന്റെ പിന്‍സീറ്റിലായിരുന്നു ഉണ്ടായിരുന്നത്. ഉടനെ തന്നെ എന്റെ സഹോദരി അയാളുടെ മുടിയില്‍ പിടിച്ച് വലിച്ചു.
തങ്ങള്‍ അവിടെനിന്നു രക്ഷപ്പെട്ട് പോരുകയായിരുന്നു. മാഹി പറഞ്ഞു. അന്നത്തെ അനുഭവത്തില്‍നിന്നു രക്ഷപ്പെട്ട മാഹി പിന്നീട് ഹിന്ദി സീരിയില്‍ രംഗത്തെ വലിയ താരമായി മാറുകയായിരുന്നു. മലയാളികള്‍ക്കും പരിചിതയാണ് മാഹി. മമ്മൂട്ടി നായകനായെത്തിയ അപരിചിതൻ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ചത് മാഹിയായിരുന്നു. അതിനാല്‍ മാഹി മലയാളികള്‍ക്കും സുപരിചിതയാണ്.