തിരുവനന്തപുരം: അടുത്തിടെ മാഹിയിൽ നടന്ന ഇരട്ടക്കൊലപാതകങ്ങളിൽ ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
ഈ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ ഗവർണർ ഒരിക്കൽ പോലും വിശദീകരണം തേടിയിട്ടില്ല. ഒറ്റപ്പെട്ട ഇത്തരം അക്രമ സംഭവങ്ങൾക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
മാഹിയിൽ അടുത്തിടെ സിപിഎം, ആർഎസ്എസ് പ്രവർത്തകർ മിനിറ്റുകളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനോട് രാജ്സഭവൻ റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നായിരുന്നു വാർത്തകൾ. ഈ വാർത്തയാണ് മുഖ്യമന്ത്രി തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.