മാഹി: അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 36 കുപ്പി മദ്യവുമായി ഒരാൾ പിടിയിലായി. ചോമ്പാല ചെറിയ പറമ്പത്ത് സി.പി.പ്രകാശനാണ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം കോഴി വണ്ടിയിൽ 75 കുപ്പി മദ്യം കടത്തുകയായിരുന്ന തമിഴ്നാട് സ്വദേശിയേയും പിടികൂടിയിരുന്നു. വിഷു ഉത്സവം അടുത്തിരിക്കെ മദ്യക്കടത്ത് തടയാൻ വാഹന പരിശോധന കർശനമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.