മാഹി: മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് നൈറ്റ് അലവൻസും, ശമ്പള വർധനവും അനുവദിച്ചു.10 വർഷം വരെ സർവീസു ള്ളവർക്ക് 1000 രൂപയും 15 വർഷം പൂർത്തിയായവർക്ക് 1200 രൂപയും,15 ന് മേലെയുള്ളവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 15 ശതമാനവും 20 വർഷം തികഞ്ഞവർക്ക് 20 ശതമാനം ശന്പള വർധന നടത്താനാണ് തീരുമാനം.
നൈറ്റ് അലവൻസ് പ്രതിദിനം 50 രൂപ നൽകുവാനും തീരുമാനമായി.
എണ്ണക്കമ്പനികളുടെ നിർദേശ പ്രകാരം കഴിഞ്ഞ ഓഗസ്റ്റിൽ ഒരു വർഷം പൂർത്തിയായ ജീവനക്കാർക്ക് വേതനം വർധിപ്പിക്കുമ്പോൾ പഴയ തൊഴിലാളികളെ പരിഗണിച്ചിരുന്നില്ല. ഓഗസ്റ്റിൽ നടന്ന ചർച്ചയിൽ ഒരു വർഷം പൂർത്തിയാക്കിയ ജീവനക്കാരുടെ മിനിമം വേതനം 9500 ൽ നിന്ന് 12121 ആക്കി വർധിപ്പിച്ചിരുന്നു. ഇന്നലെ മാഹി ലേബർ ഓഫീസർ കെ. മനോജ് കുമാറിന്റെ സാന്നിധ്യത്തിൽ പന്പുടമകളും തൊഴിലാളി പ്രതിനിധികളും നടത്തിയ ചർച്ചിയിലാണ് ശന്പള വർധനവും നൈറ്റ് അലവൻസ് നൽകുന്നതും തീരുമാനമായത്.
വർധിപ്പിച്ച ആനുകൂല്യങ്ങൾ ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരും. പമ്പുടമകളെ പ്രതിനിധീകരിച്ച് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ.ഗണേശ്, സെക്രട്ടറി സുജിത്ത്, ധനീഷ്, ബാബു എന്നിവരും, തൊഴിലാളി സംഘട നകളെ പ്രതിനിധികരിച്ച് എ.പ്രേമരാജൻ, ടി.സുരേന്ദ്രൻ, പി.സി.പ്രകാശൻ , കെ.പി.ജ്യോതിർമനോജ്, കെ.മോഹനൻ ( എന്നിവരും പങ്കെടുത്തു.