മാഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാൻ മാഹി മേഖലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ഇതനുസരിച്ച് നാല് ആളുകളിൽ കൂടുതൽ സംഘം ചേർന്ന് നിൽക്കാൻ പാടില്ല. മാഹിയിൽ മദ്യംതേടി കുട്ടത്തോടെ എത്തുന്ന സംഘത്തെ പോലീസ് വിരട്ടിയോടിക്കാൻ തുടങ്ങി.
മാഹി ടൗണിൽ മദ്യപന്മാരുടെ തിരക്ക് കുറവാണെങ്കിലും പള്ളുർ, കോപ്പാലം, മാക്കുനി ഭാഗങ്ങളിലെ മദ്യശാലകളിലേക്ക് ദൂരസ്ഥലങ്ങളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ എത്തുന്നത് നാട്ടുകാർക്ക് തലവേദനയായിക്കുകയാണ്.
ഇന്നലെ വൈകുന്നേരം കോപ്പാലത്തും മാക്കുനിയിലും മദ്യപസംഘത്തെ വിരട്ടിയോടിക്കാൻ മാഹി പേലീസ് സൂപ്രണ്ട് യു. രാജശേഖരന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തിയിരുന്നു.
അതിനിടെ നാളെ ജനതാ കർഫ്യുവിന്റെ ഭാഗമായി മാഹി മേഖലയിലെ മുഴുവൻ മദ്യശാലകളും അടച്ചിടുമെന്ന് ലിക്ക്വർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.