വിവാഹം കഴിച്ചിട്ടില്ലെങ്കിലും തനിക്ക് രണ്ടര വയസുള്ള മകളുണ്ടെന്ന് നടി മഹി ഗിൽ. ബിസിനസുകാരനായ കാമുകനെ താൻ വിവാഹം കഴിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിൽ തനിക്കൊരു മകളുണ്ടെന്നാണ് മഹി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മഹി തന്റെ മകളെപ്പറ്റി പറയുന്നത്.
തന്റെ പ്രശസ്തി മകളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുമെന്നതിനാലാണ് ഇക്കാര്യം ഇത്രയും നാൾ വെളിപ്പെടുത്താത്തതെന്നും മഹി പറയുന്നു. “”വിവാഹം മനോഹരമാണ്. പക്ഷെ അത് വ്യക്തിപരമായ കാര്യമാണ്. ഒരു പക്ഷെ ഞാൻ ഭാവിയിൽ വിവാഹിതയായേക്കും.
വിവാഹം കഴിച്ചതിനുശേഷമേ കുട്ടികളാകാവൂ എന്നൊന്നുമില്ല. മറ്റുള്ളവരുടെ എതിർപ്പ് ഞാൻ കാര്യമാക്കുന്നുമില്ല’’- മഹി ഗിൽ പറയുന്നു.