തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയ്യുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ ഡിജിപി സെൻ കുമാറിനെ സന്ദർശിക്കും. ചൊവ്വാഴ്ചയാണ് മഹിജയും മറ്റ് ബന്ധുക്കളും ഡിജിപിയെ സന്ദർശിക്കുന്നത്. പുതിയ ഡിജിപിയിലാണ് ഇനി പ്രതീക്ഷയെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. കേസ് ആത്മഹത്യയാക്കാൻ പോലീസ് ശ്രമിക്കുന്നുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
മുൻപ് ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ സന്ദർശിക്കുന്നതിന് പോലീസ് ആസ്ഥാനത്തെത്തിയ മഹിജയെ റോഡിലൂടെ വലിച്ചിഴച്ച പോലീസ് നടപടി ഏറെ വിമർശനങ്ങൾക്ക് വഴി തെളിച്ചിരുന്നു.