ചെറുതോണി: മഹിള കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ സംഘടിപ്പിച്ച പട്ടിണി സമരവും ധര്‍ണയും ശ്രദ്ധേയമായി.കൈയില്‍ ഒഴിഞ്ഞ പാത്രവും സ്പൂണും പിടിച്ചുകൊണ്ടായിരുന്നു വനിതകള്‍ പട്ടിണിസമരത്തില്‍ പങ്കെടുത്തത്. കറന്‍സി നിരോധനം പിന്‍വലിക്കുക, റേഷന്‍ പ്രതിസന്ധി പരിഹരിക്കുക, പാചകവാതക വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ടൗണ്‍ചുറ്റി പ്രകടനത്തിനുശേഷമാണ് പട്ടിണിസമരം നടന്നത്.
കെപിസിസി വൈസ്പ്രസിഡന്റ് എ.കെ. മണി ഉദ്ഘാടനംചെയ്തു. മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാബാങ്ക് പ്രസിഡന്റ് ഇ.എം. ആഗസ്തി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, മുന്‍ ഡിസിസി പ്രസിഡന്റുമാരായ റോയി കെ. പൗലോസ്, ജോയി തോമസ്, യുഡിഎഫ് ജില്ലാ ചെയര്മാന് എസ്. അശോകന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ശ്രീമന്ദിരം ശശികുമാര്‍, എം.കെ. പുരുഷോത്തമന്, ആന്‍സി തോമസ്, ലീലാമ്മ ജോസ്, രാജേശ്വരി ശശിധരന്, ശ്യാമള വിശ്വനാഥന്, കുഞ്ഞുമോള്‍ ചാക്കോ, കിങ്ങിണി രാജേന്ദ്രന്, ഹാജിറ സെയ്ദുമുഹമ്മദ്, സാലി സണ്ണി, എം.ഡി. അര്ജുനന്, ജോസ് ഊരക്കാട്ട്, പി.ടി. ജോസഫ്, കെ.എം ജലാലുദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.