വെറും കൈയോടെ പോകണ്ട, രണ്ട്കഷ്ണം കപ്പ എടുക്കട്ടെ… മാ​വേ​ലി സ്റ്റോ​റിന് മുന്നിൽ ക​പ്പ പു​ഴു​ങ്ങി പ്ര​തി​ഷേ​ധി​ച്ച് മഹിളാ കോൺഗ്രസ്

വെ​ള്ളൂ​ർ: സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഹി​ളാ കോ​ൺ​ഗ്ര​സ് വെ​ള്ളൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളൂ​ർ സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റി​ന് മു​ന്നി​ൽ ക​പ്പ പു​ഴു​ങ്ങി നാ​ട്ടു​കാ​ർ​ക്കു വി​ത​ര​ണം ചെ​യ്തു പ്ര​തി​ഷേ​ധി​ച്ചു.

സ​ബ്സി​ഡി നി​ര​ക്കി​ൽ​ല​ഭി​ച്ചി​രു​ന്ന നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​തെ​യാ​യി​ട്ട് ആ​ഴ്ച​ക​ളാ​യി. കു​റ​ഞ്ഞ നി​ര​ക്കി​ൽ കി​ട്ടി​യി​രു​ന്ന മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല.

സി​വി​ൽ സ​പ്ലൈ​സ് സ്റ്റോ​റു​ക​ളി​ൽ സ​ബ്സി​ഡി നി​ര​ക്കി​ൽ സാ​ധ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ്യ​ത്യ​സ്ത​മാ​യ സ​മ​ര​പ​രി​പാ​ടി​യു​മാ​യി മ​ഹി​ളാ കോ​ൺ​ഗ്ര​സ് രം​ഗ​ത്ത് വ​ന്ന​ത്. സ​മ​ര​പ​രി​പാ​ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​റ്റി ടോ​ജോ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ന്ധു ബി​നോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കോ​ൺ​ഗ്ര​സ് ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷി​ബു, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി. ​കു​മാ​രി ക​രു​ണാ​ക​ര​ൻ, കെ.​എ. ച​ന്ദ്രി​ക, കു​ര്യാ​ക്കോ​സ് തോ​ട്ട​ത്തി​ൽ, എം.​ആ​ർ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment