തലശേരി: മഹിളാമോര്‍ച്ച തലശേരി മണ്ഡലം പ്രസിഡന്റ് സ്മിത ജയമോഹന്റെ വീടിനു നേരെ അക്രമം. തിരുവങ്ങാട് രണ്ടാം ഗേറ്റിനു സമീപമുള്ള കൗസ്തുഭം എന്ന വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമമുണ്ടായത്. വീടിന്റെ ചുവരിനു ചുവപ്പ് പെയിന്റടിച്ച സംഘം ഡിവൈഎഫ്ഐയുടെ കൊടിയും വീടിനു മുന്നില്‍ കെട്ടിയിട്ടുണ്ട്.
ഇതിനുപുറമെ വധഭീഷണി മുഴക്കികൊണ്ടുള്ള കത്തും വീടിന്റെ വരാന്തയില്‍ ഇട്ടിരുന്നു. സ്മിതയെയും ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ലിജേഷിനേയും ഇല്ലാതാക്കുമെന്ന ഭീഷണിയാണ് കത്തിലുള്ളത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.