ശാസ്താംകോട്ട: സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി വിജയൻ സ്ത്രീകളെ തട്ടിപ്പ് നടത്താനായി ഉപയോഗിച്ചിട്ട് അവരെ സുരക്ഷിതരാക്കുകയാണ് ചെയ്യുന്നതെന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രമണ്യൻ പറഞ്ഞു.
മഹിളാ മോർച്ച കുന്നത്തൂർ പഞ്ചാായത്ത് സമിതിയുടെ നേതൃത്വത്തിൽ നെടിയവിളയിൽ സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
സ്ത്രീ ശാക്തീകരണം എന്ന് എപ്പോഴും പറയുന്ന പിണറായി വിജയൻ സ്വന്തം കഴിവുകേടുകളെ മറച്ച് വെക്കാനാണ് ശ്രമിക്കുന്നത്.സ്ത്രീകൾക്കെതിരെ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാർ.
സ്ത്രീശക്തിയെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ശബരിമല പ്രക്ഷോഭകാലത്ത് തെരുവിലിറങ്ങിയ അമ്മമാരെ ഈ സർക്കാർ ഭയന്നു.
സ്വർണക്കടത്ത് സംഭവത്തിൽ സ്ത്രീശക്തിയുടെ സമരവീര്യത്തെയും സർക്കാർ ഭയപ്പെട്ടു. ഇതിനെയെല്ലാം പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിലുടെ എന്ത് സ്ത്രീ സുരക്ഷയാണ് നടപ്പാക്കിയതെന്നും നിവേദിത ചോദിച്ചു.
മഹിളാ മോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് ഗീതാഞ്ജലി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബിറ്റി സുധീർ, നളിനി ശങ്കരമംഗലം, ബിജെപി മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക, ജനറൽ സെക്രട്ടറി സന്തോഷ് ചിറ്റേടം,
പഞ്ചായത്ത് സമിതി പ്രസിഡന്റ് സുധാചന്ദ്രൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് വിജയശ്രീ, ജനറൽ സെക്രട്ടറി സുനിത, സെക്രട്ടറി രജിത, ട്രഷറർ രേഖ രാജൻ, ബിജെപി മണ്ഡലം സെക്രട്ടറി മിനി ശിവരാമൻ, രതി തുടങ്ങിയവർ പ്രസംഗിച്ചു.