സുഭാഷ് ഘായിയുടെ ‘പര്‍ദേസ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ യുവതയുടെ മനസ് കീഴടക്കിയ താരമാണ് മഹിമ ചൗധരി.
1990 കളിലും 2000 കളുടെ തുടക്കത്തിലും ബോളിവുഡില്‍ മഹിമ നിറഞ്ഞു നിന്നു.
താരം ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. സിനിമയില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ പ്രണയബന്ധമോ വൈവാഹിക നിലയോ എന്താണെന്നത് ഇന്നത്തെ കാലത്ത് പ്രശ്നമല്ലെന്ന് പറഞ്ഞ അവര്‍, തന്റെ കരിയര്‍ ആരംഭിച്ച സമയത്ത് ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍ എന്നുകൂടി ഓര്‍മ്മിപ്പിച്ചു.
മഹിമയുടെ വാക്കുകള്‍ ഇങ്ങനെ…”അഭിനേത്രികളും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സ്ഥാനത്തേക്ക് സിനിമാ വ്യവസായം എത്തുകയാണെന്ന് ഞാന്‍ കരുതുന്നു. ഇന്ന് അവര്‍ക്ക് മികച്ച വേഷങ്ങളും, ശമ്പളവും അംഗീകാരങ്ങളും ലഭിക്കുന്നു. അവര്‍ വലുതും ശക്തവുമായ സ്ഥാനത്താണ്. അവര്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ കാലം നിലനില്‍പ്പുണ്ട്,’ മഹിമ പറഞ്ഞു
പണ്ടത്തെക്കാലത്തെക്കുറിച്ച് അവര്‍ പറഞ്ഞതിങ്ങനെ: ‘നിങ്ങള്‍ ഒരാളുമായി ഡേറ്റിംഗ് ആരംഭിച്ച നിമിഷം, ആളുകള്‍ നിങ്ങളെ എഴുതിത്തള്ളും. കാരണം അവര്‍ക്ക് ചുംബിക്കാത്ത കന്യകയെ മാത്രമേ ആവശ്യമുള്ളൂ…
‘നിങ്ങള്‍ ആരെങ്കിലുമായി ഡേറ്റിംഗ് നടത്തുകയാണെങ്കില്‍, ‘ഓ! അവള് ഡേറ്റിംഗിലാണ്!’. എന്നാവും. വിവാഹിതയാണെങ്കില്‍, മറന്നേക്കൂ, നിങ്ങളുടെ കരിയര്‍ അവസാനിച്ചു. ഒരു കുട്ടിയുണ്ടെങ്കില്‍, കരിയര്‍ പൂര്‍ണ്ണമായും അവസാനിച്ചതുപോലെയാണ്,’ മഹിമ പറഞ്ഞു
2006-ല്‍ ബിസിനസുകാരന് ബോബി മുഖര്‍ജിയെ അവര്‍ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകളുണ്ട്. 2013ല്‍ അവര്‍ മുഖര്‍ജിയില്‍ നിന്ന് വേര്‍പിരിഞ്ഞു.
താന്‍ ബ്രെസ്റ്റ് കാന്‍സര്‍ ബാധിതയായിരുന്നുവെന്നും ഇപ്പോള്‍ അതില്‍ നിന്നും പൂര്‍ണമുക്തി നേടിയെന്നും അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു.