ആവശ്യമില്ലാത്തവരുമായി സൗഹൃദം സൂക്ഷിക്കാറില്ല. ഒരു സിനിമ കഴിയുമ്പോള് പൊതുവേ ആളുകളുമായി ഡിറ്റാച്ച്ഡ് ആവുന്ന സ്വഭാവമുണ്ടെന്ന് മഹിമ നമ്പ്യാർ.
കാണുമ്പോള് ഭയങ്കര സൗഹൃദത്തില് ഒക്കെ സംസാരിക്കുമെങ്കിലും ഒരു സിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സഹൃദങ്ങള് ഒന്നും കാത്തുസൂക്ഷിക്കാറില്ല. അതു പ്രത്യേകിച്ചും ആരെയും മാറ്റി നിര്ത്തുന്നതല്ല. അങ്ങനെ ഒരു സ്വഭാവമുണ്ട്. അതില് ആണ്-പെണ് വ്യത്യാസമൊന്നുമില്ല.
എനിക്ക് ആവശ്യമില്ലാത്ത കോണ്ടാക്ട്സ് ഞാന് പൊതുവെ മെയിന്റെയ്ന് ചെയ്യാറില്ല. സിനിമയില് ആള്ക്കാരുമായി സൗഹൃദം വേണം എന്നു നിര്ബന്ധമുണ്ടോ? ഞന് ആരോടും ബഹളം വയ്ക്കുകയോ മുഖം ചുളിച്ചു സംസാരിക്കുകയോ അല്ലെങ്കില് ദേഷ്യപ്പെട്ട് സംസാരിക്കുകയോ ചെയ്യാറില്ലന്ന് മഹിമ നന്പ്യാർ പറഞ്ഞു.