കുട്ടിക്കാലത്ത് ചേട്ടനുമായി ചേര്‍ന്ന് ഉണ്ടാക്കാത്ത കുരുത്തക്കേടുകളില്ല. മഹാഭാരതം സീരിയില്‍ ടിവിയില്‍ കണ്ടിട്ടു ഞങ്ങള്‍ പാഞ്ചാലി വസ്ത്രാക്ഷേപം അഭിനയിച്ചു നോക്കി. സാരിയായി ചുറ്റിയത് ബെഡ് ഷീറ്റാണ്. അവസാനം ചേട്ടന് അതിന്റെ അറ്റത്തു പിടിച്ച് ഒറ്റവലി. ഞാന്‍ കറങ്ങിക്കറങ്ങി മുകള്‍ നിലയില്‍നിന്നു സ്റ്റെപ്പിലൂടെ ഉരുണ്ടുരുണ്ടു താഴെ ലാന്‍ഡ് ചെയ്തു. നെറ്റിയിലും താടിയിലും അന്നത്തെ മുറിപ്പാട് ഇപ്പോഴുമുണ്ട്.
എനിക്ക് നിരന്തരമായി പ്രണയാഭ്യര്‍ഥന നടത്തുന്ന ആരാധകനുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ എന്നും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മെസേജ് ഇടും. ഒന്നിച്ചു വീട്ടില്‍നിന്നിറങ്ങി വൈകിട്ട് ഒന്നിച്ച് തിരിച്ചെത്തുന്നപോലെയാണ് ആ മെസേജുകൾ. ഇതിനിടെയിലുള്ള ഓരോ കാര്യവും സ്വയം സങ്കല്പ്പിച്ചു കളയും.
തത്കാലം എനിക്ക് എന്നോടു തന്നെയാണ് പ്രണയം. ഒരുപാട് ആഗ്രഹിച്ചു സിനിമയില്‍ വന്നതാണ്. വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമൊന്നും ചിന്തിക്കുന്നില്ല. ഇപ്പോള്‍ എങ്ങനെയാണോ അതുപോലെ ഹാപ്പിയായി, പോസിറ്റീവായി എന്നും ഇരിക്കണമെന്നാണ് ആഗ്രഹം.
-മഹിമ നമ്പ്യാർ