എന്റെ ശരിക്കുമുള്ള പേര് ഗോപിക എന്നാണ്. ഗോപിക പാലാട്ട് ചിറക്കര വീട്ടിൽ എന്നാണ് മുഴുവൻ പേര്. ഞാൻ കാര്യസ്ഥനിൽ അഭിനയിക്കുന്ന ടൈമിൽ ഗോപിക എന്നുതന്നെ ആയിരുന്നു പേര്.
പിന്നെ ആദ്യത്തെ തമിഴ് സിനിമ ചെയ്യുന്ന സമയത്ത് അവർക്ക് ഈ ന്യൂമറോളജിയൊക്കെ നോക്കുന്ന ശീലങ്ങളുണ്ട്. അങ്ങനെ ആദ്യത്തെ തമിഴ് സിനിമ ചെയ്യുമ്പോൾ എം എന്ന അക്ഷരം എനിക്ക് നല്ലതാണെന്ന് പറഞ്ഞ് ആ സിനിമയുടെ പ്രൊഡ്യൂസർ പ്രഭു സോളമൻ സാറാണ് എനിക്ക് മഹിമ എന്ന പേരിടുന്നത്.
അതുകഴിഞ്ഞ ശേഷം വീണ്ടും ന്യൂമറോളജി നോക്കിയിട്ട് പറഞ്ഞു, രണ്ടു പേരുണ്ടെങ്കിൽ കരിയറിനു നല്ല വളർച്ച ഉണ്ടാകുമെന്ന്. അങ്ങനെ ഒരു പേരുകൂടി വയ്ക്കാൻ പറഞ്ഞു. അങ്ങനെയാണ് നമ്പ്യാർ എന്ന പേരുവരുന്നത്. പക്ഷേ അത് ഗുണം ചെയ്തു. മഹിമ എന്ന പേര് മലയാളത്തിൽ രജിസ്റ്റർ ചെയ്യാൻ 11 വർഷമെടുത്തു എന്ന് ഹിമ നന്പ്യാർ