എന്റെ പേരിൽ വിവാദമുണ്ടാകാൻ കാരണമായ വീഡിയോ എഡിറ്റ് ചെയ്തതാണ്. എന്നെ വിമർശിച്ച് എത്തിയവരൊക്കെ ആ വീഡിയോ മുഴുവനായി കണ്ടോയെന്ന് അറിയില്ല. എന്നോട് ചോദിച്ചത് പേര് മാറ്റാനുള്ള കാരണം എന്താണെന്നാണ്. ഞാൻ അതിന് പറഞ്ഞത് ന്യൂമറോളജി നോക്കിയപ്പോൾ ഈ അക്ഷരമാണ് എനിക്ക് ചേരുന്നത് അവർ പറഞ്ഞു.
അതുപോലെ പേരിന് ഒരു വാലുണ്ടെങ്കിൽ അതായത് ന്യൂമറോളജിക്കലി പേരിന് ഒരു വാല് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ എന്റെ ജാതിപ്പേര് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. പക്ഷെ ഇത് റിപ്പോർട്ട് ചെയ്തപ്പോൾ ന്യൂമറോളജി എന്ന കാര്യം ഞാൻ പറഞ്ഞതും രണ്ട് പേരു വേണമെന്നു പറഞ്ഞതുമെല്ലാം പോയി.
അവസാനം അത് എത്തിയപ്പോൾ പേരിന് ഒരു വാലുണ്ടെങ്കിൽ അവസരം ലഭിക്കുമെന്ന് മഹിമ പറഞ്ഞുവെന്നും അതുകൊണ്ടാണ് നമ്പ്യാർ എന്നു ചേർത്തതും എന്ന തരത്തിലായി.
എന്റെ ഗ്രാന്റ് ഫാദറിന്റെ സർ നെയിം ചേർത്തതാണ് അല്ലാതെ ജാതിയും മതവുമില്ലെന്ന് ഞാൻ ആ അഭിമുഖത്തിൽ എടുത്ത് പറഞ്ഞിരുന്നു. എത്രപേർ ആ ഒറിജിനൽ വീഡിയോ മുഴുവനായി കണ്ടുവെന്ന് എനിക്ക് അറിയില്ല. എന്റെ യഥാർഥ പേര് ഗോപിക എന്നാണെന്ന് മഹിമ നന്പ്യാർ പറഞ്ഞു.