കോൽക്കത്ത: ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൃഷ്ണനഗറിൽനിന്നു വിജയിക്കുമെന്നു തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. തന്നെ തോൽപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡലത്തിൽ രണ്ടുതവണ വന്നു റാലി നടത്തി.
ഇത് അപൂർവമാണ്. ഓരോ തവണ മോദി റാലി നടത്തുമ്പോഴും തന്റെ ഭൂരിപക്ഷം 10,000 വോട്ടു വീതം കൂടുമെന്നും മഹുവ പറഞ്ഞു. ബ്രിജ് ഭൂഷണെ ഒഴിവാക്കാൻ തയാറാവാത്ത പാർട്ടിയാണ് സന്ദേശ് ഖലിയിൽ തൃണമൂലിനെതിരേ വിമർശനം ഉന്നയിക്കുന്നത്. കോൺഗ്രസ് സിപിഎം സഖ്യം തനിക്കെതിരേ മത്സരിക്കുന്നതിൽ പ്രശ്നമില്ലെന്നും മഹുവ മാധ്യമങ്ങളോടു പ്രതികരിച്ചു.