ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പതാകവാഹക പദ്ധതിയായ മേക്ക് ഇൻ ഇന്ത്യക്ക് വിദേശ രാജ്യങ്ങളിൽ വൻ സ്വീകാര്യത. സ്റ്റാറ്റിസ്റ്റിക്സ്, മാർക്കറ്റ് റിസർച്ച്, ബിസിനസ് ഇന്റലിജൻസ് പോർട്ടലായ സ്റ്റാറ്റിസ്റ്റ് ഡോട്ട് കോം നടത്തിയ മെയ്ഡ് ഇൻ കൺട്രി ഇൻഡക്സ് 2017ലാണ് ഈ വിവരം പരാമർശിച്ചിരിക്കുന്നത്.
ലോകവ്യാപകമായുള്ള സർവേ റിപ്പോർട്ട് ആണിത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ് മെയ്ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്ക് പ്രിയം കൂടുതൽ. യുഎഇ, ബഹറിൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് മികച്ച പ്രതികരണമുണ്ട്.
ചൈനയിൽനിന്നുള്ള 38 ശതമാനം, അമേരിക്ക, യുകെ എന്നിവിടങ്ങളിൽനിന്നുള്ള 25 ശതമാനം പേരും മെയ്ഡ് ഇൻ ഇന്ത്യക്കൊപ്പമാണ്.